ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന്കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് കാരണം. ശേഷിക്കുന്ന മത്സരങ്ങളില്‍ ട്രെവര്‍ മോര്‍ഗന്‍ പരിശീലകനാകും. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകനും നിലവിലെ സഹപരിശീലകനുമാണ് മോര്‍ഗന്‍. പരസ്പര ധാരണപ്രകാരമുള്ള തീരുമാനമാണെന്ന് ക്ലബ് ഉടമകള്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കേരളം പൂന സിറ്റിയോട് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് കേരളം പരാജയപ്പെടുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എലിന്റെ പ്ലേ ഓഫ് ഘട്ടത്തില്‍ കടക്കാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഐഎസ്എലില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. കേരളം ആറു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *