വിദേശികള്‍ക്ക് ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്ക്കില്ല

വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുവദിക്കരുതെന്ന ആവശ്യവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കും. വാടക ഗര്‍ഭധാരണത്തിന്റെ തലസ്ഥാനമായി ഇന്ത്യയെ മാറാന്‍ അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉന്നതതല ചര്‍ച്ചയില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കേന്ദ്രം ചുമതലപ്പെടുത്തി.

കുട്ടികള്‍ ഉണ്ടാകില്ലാത്തവര്‍ത്ത് വാടക ഗര്‍ഭധാരണമാര്‍ഗം സ്വീകരിക്കാന്‍ അനുവാദം നല്കുന്നുണ്ട്. എന്നാല്‍, ഇത് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയും വാടക ഗര്‍ഭധാരണ തലസ്ഥാനമായി ഇന്ത്യ മാറുകയും ചെയ്തതോടെയാണ് പുതിയ നിയമത്തിനായി സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. വാണിജ്യപരമായ ഗര്‍ഭധാരണം നിയന്ത്രിക്കാനും തടയാനും നിലവില്‍ നിയമസാധുതയില്ലെന്ന് ജസ്റ്റീസ് രാജന്‍ ഗൊഗോയ്, എന്‍.വി. രമണ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *