കേരള ഹൗസ് റെയ്ഡ്: ഹിന്ദുസേന പ്രവര്‍ത്തകന്‍ വിഷ്ണു ഗുപ്ത അറസ്റ്റില്‍

കേരള ഹൗസിലെ കാന്റീനില്‍ പശുമാംസം വില്‍ക്കുന്നുണ്ടെന്ന വ്യാജപരാതി നല്‍കിയ ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു ഗുപ്തയായിരുന്നു ഡല്‍ഹി പൊലീസുമായി പരിശോധനക്കെത്തിയത്. ഗോമാംസം വില്‍ക്കുന്നുവെന്നാണ് വിഷ്ണു ഗുപ്ത ഡല്‍ഹി പോലീസിനെ അറിയിച്ചതെന്നും തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനാലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.

ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഡല്‍ഹി പോലീസിന്റേതെന്ന് ആരോപിച്ച് മലയാളി സംഘടനകള്‍ കേരള ഹൌസിന് മുന്‍പില്‍ മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിഷേധിക്കും. ഡല്‍ഹി സര്‍ക്കാരും പോലീസും തമ്മിലുള്ള പ്രശ്‌നമായി സംഭവത്തെ ഉയര്‍ത്തി കാട്ടാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. അതേസമയം ഫേസ് ബുക്കിലൂടെ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ച വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.