സൈഗാള്‍ പാടുകയാണ് ഒക്ടോബര്‍ രണ്ടിന്

ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമാകുന്ന സിബി മലയില്‍ ചിത്രം സൈഗാള്‍ പാടുകയാണ് ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.
സൈഗാളിന്റെയും മുഹമ്മദ് റാഫിയുടെയും ബാബുരാജിന്റെയും ആസ്വാദകരും ആരാധകരുമായി ജീവിക്കുന്ന കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്ന് കഥ പറയുന്ന ചിത്രത്തില്‍ സംഗീതഞ്ജന്റെ മകനായി ജനിച്ച് ഓട്ടോ ഡ്രൈവറാകുന്ന കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ.ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ ഒരുക്കുന്ന സംഗീതത്തിന് പ്രാധാന്യമുള്ള സിബി മലയില്‍ ചിത്രം കൂടിയാണ് സൈഗാള്‍ പാടുകയാണ്.
രമ്യാ നമ്പീശനാണ് നായിക. സിദ്ദിഖ്, സിതാര, സന്തോഷ് കീഴാറ്റൂര്‍, മധുപാല്‍, ഗൗരീശങ്കര്‍, മീന ഗണേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. തിരക്കഥ: ടി എ റസാഖ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.