അഫ്ഗാന്‍ നഗരത്തില്‍ യുഎസ് വ്യോമാക്രമണം.. പ്രധാന കേന്ദ്രങ്ങള്‍ പിടിച്ചു

താലിബാന്‍ കൈയടക്കിയ അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് നഗരത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം ആരംഭിച്ചു. നാറ്റോയും യുഎസും ആക്രമണദൗത്യം അവസാനിപ്പിച്ച് സുരക്ഷാച്ചുമതല അഫ്ഗാന്‍ സൈന്യത്തിനു കൈമാറി ഒമ്പതുമാസത്തിനകം കുണ്ഡൂസില്‍ താലിബാന്‍ നടത്തിയ കടന്നുകയറ്റം അധികൃതരെ ഞെട്ടിച്ചു. താലിബാനുമായി സമാധാന ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്ത പ്രസിഡന്റ് ഗനിക്കും ഇതു തിരിച്ചടിയാണ്. 2001നുശേഷം താലിബാന്റെ നിയന്ത്രണത്തില്‍ വരുന്ന ആദ്യ പട്ടണമായ കുണ്ഡൂസ് ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനമാണ്. അഫ്ഗാനിസ്ഥാനിലെ സമ്പന്നനഗരങ്ങളില്‍ ഒന്നാണിത്.

കുണ്ഡൂസ് തിരിച്ചുപിടിക്കാന്‍ അഫ്ഗാന്‍ സൈന്യവും യുദ്ധം ആരംഭിച്ചതായി പ്രസിഡന്റ് അഷ്‌റഫ് ഗനി ടിവി സംപ്രേഷണത്തില്‍ പറഞ്ഞു.

ഭയത്തിന് അടിമപ്പെടരുതെന്നും അഫ്ഗാന്‍ സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ഗനി ജനങ്ങളോട് ആവശ്യപ്പെട്ടു. സ്‌പെഷല്‍ സേനയും കമാന്‍ഡോകളും നഗരത്തിലെ പ്രധാന സ്ഥാപനങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗനി ഭരണമേറ്റിട്ട് ഒരു വര്‍ഷം തികഞ്ഞത് ഇന്നലെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.