മോദി വിദ്ദേശ പര്യടനത്തില്‍ നിന്നു എന്തു നേടിയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്

പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിലൂടെ രാജ്യത്തിനു എന്താണു നേടിയതെന്നു വ്യക്തമാക്കണമെന്നും കേജരിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കേജരിവാളിന്റെ ട്വിറ്റര്‍ വിമര്‍ശനങ്ങളെ എതിര്‍ത്തു ബിജെപിയും രംഗത്തെത്തി. പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതു തെറ്റായ സന്ദേശം നല്‍കാന്‍ മാത്രമേ ഉപകരിക്കുയെന്നു ബിജെപി വക്താവ് സമ്പിത് പാത്ര പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ രൂക്ഷമായി വിമര്‍ശിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ട്വീറ്റ്. രാജ്യപുരോഗതിക്കു നിരക്കാത്തതാണു നിക്ഷേപങ്ങള്‍ക്കു വേണ്ടി സ്വകാര്യ കമ്പനികളെ സമീപിക്കുന്ന നീക്കമെന്നാണു കേജരിവാളിന്റെ വിമര്‍ശനം.

ആദ്യം ഇന്ത്യയെ ശക്തിപ്പെടുത്തുകയാണു ചെയ്യേണ്ടത്. അതോടെ നിക്ഷേപകര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു വരും, അല്ലാത്തപക്ഷം അവരുടെ ഉപാധികള്‍ നമ്മള്‍ അംഗീകരിക്കേണ്ടി വരുമെന്നും കേജരിവാള്‍ വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസനത്തിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും പറഞ്ഞ കേജരിവാള്‍ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെയും വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.