കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ഞനിറത്തിലെത്തൂ, കളിക്കാരെ പ്രോത്സാഹിപ്പിക്കൂ എന്ന മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി അണിഞ്ഞെത്തിയ യെല്ലോ ആര്‍മി ചിത്രമാണു സച്ചിന്‍ പങ്കുവച്ചത്. മഞ്ഞത്തിരകള്‍ കേരളത്തെ കീഴടക്കിയെന്നും സച്ചിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തിന് എത്തിയ ആരാധകരുടെ ചിത്രമടക്കമാണു ടീം ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.