എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു; ഫോളോ ചെയ്യുന്നത് ഒരു അക്കൗണ്ട് മാത്രം

ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. കാന്‍ യു ഹിയര്‍ മി നൗ എന്നാണ് സ്‌നോഡന്‍ ആദ്യം ട്വീറ്റ് ചെയ്തത്.

അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് സ്‌നോഡന് ലഭിച്ചത്. സ്‌നോഡന്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാകട്ടെ ഒരു അക്കൗണ്ട് മാത്രം. അത് അമേരിക്കന്‍ നാഷ്ണല്‍ സെക്യൂരിറ്റി ഏജന്‍സിയുടേതാണ്.

സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് തുറന്നതോടെ ട്വിറ്ററിലൂടെ പുതിയ വെളിപ്പെടുത്തലുകള്‍ എന്തായിരിക്കുമെന്നാണ് സൈബര്‍ ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്‌നോഡന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.