അമേരിക്കയിലെ 42 വന്‍കിട കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമായി സംവദിച്ച് മോദി

നാല്‍പ്പതിനായിരം കോടി ഡോളര്‍ ആസ്തിയുള്ള അമേരിക്കയിലെ 42 വന്‍കിട കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരുമായാണു മോദി ഇന്നലെ 90 മിനിറ്റ് സംവദിച്ചത്. വാല്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫോര്‍ച്യൂണ്‍ എഡിറ്റര്‍ അലന്‍ മുറേ മോഡറേറ്റായിരുന്നു. വ്യാപാര സൗഹൃദ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള മോദിയുടെ പരിശ്രമത്തെ പുകഴ്ത്തിയതിനൊപ്പം ഇന്ത്യയിലെ നിയമക്കുരുക്കുകളും ഉദ്യോഗസ്ഥ മേധാവിത്വവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും സിഇഒമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ പ്രതിബന്ധങ്ങളില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ അതിവേഗ തീരുമാനം ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോര്‍ച്യൂണ്‍ മാസിക ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി.

ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ പ്രതിബന്ധങ്ങളില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ അതിവേഗ തീരുമാനം ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോര്‍ച്യൂണ്‍ മാസിക ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി.

ന്യൂസ്‌കോര്‍പ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ്, സോണി, ഡിസ്‌കവറി, ടൈം വാര്‍ണര്‍, എ ആന്‍ഡ് ഇ, വൈസ് മീഡിയ എന്നീ കമ്പനികളുടെ മേധാവികളുമായി ഇന്ത്യയിലെ മാധ്യമങ്ങളുടെ വളര്‍ച്ച എന്ന വിഷയത്തില്‍ മോദി ചര്‍ച്ച നയിച്ചു. 4ജി നെറ്റ്‌വര്‍ക്കും ഡിജിറ്റല്‍ ടെലിവിഷനുമുള്ള ഇന്ത്യയെ അവസരമായി കണക്കാക്കണമെന്നു മോദി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് അമേരിക്കയും ഇന്ത്യയും രണ്ടു തട്ടിലാണെന്നു മോദി പറഞ്ഞു. ഐപിആറിനെ ഇന്ത്യ മാനിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ ബൗദ്ധികസ്വത്തവകാശം സര്‍ഗാത്മകതയെ പരിപോഷിപ്പിക്കും. സാങ്കേതികവിദ്യയില്‍ മുന്നിട്ടുനില്ക്കുന്ന സമൂഹമാണ് ഇന്ത്യയിലേതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.