മത വംശീയ വിവേചനം അരുതെന്ന് മാര്‍പ്പാപ്പ

മത, വംശീയ ന്യൂനപക്ഷങ്ങളോടു വിവേചനം അരുതെന്നും യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ 45 മിനിറ്റ് ദീര്‍ഘിച്ച പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇതുവരെ കാണാത്ത അഭയാര്‍ഥി പ്രവാഹത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയെത്തുന്ന അഭയാര്‍ഥികളെ ശത്രുക്കളായി കാണാതെ സഹാനുഭൂതിയോടെ അവരോടു പെരുമാറാന്‍ ലോകരാജ്യങ്ങള്‍ക്കു കഴിയണമെന്നു നിറഞ്ഞ കൈയടികള്‍ക്കിടെഫ്രാന്‍സിസ് പാപ്പ പറഞ്ഞു. യുഎസിലേക്കു തന്നെ ക്ഷണിച്ചതിനുള്ള കാരണങ്ങളിലൊന്നു താനും ഈ മഹത്തായ ഭൂഖണ്ഡത്തില്‍ ജനിച്ചതുകൊണ്ടാകാമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.

യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ മാര്‍പാപ്പയെന്ന റിക്കാര്‍ഡ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തമാക്കി. ആഡംബരരഹിതമായ ഫിയറ്റ് കാറിലെത്തിയ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. യുഎസ് കോണ്‍ഗ്രസിലെ പ്രസംഗത്തിനുശേഷം ക്യാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയ മാര്‍പാപ്പ അവിടെയുണ്ടായിരുന്ന ജനങ്ങളോട് പ്രാര്‍ഥനാ സഹായം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.