വന്‍കിട ധനകാര്യ വ്യാപാര സ്ഥാപനങ്ങളുടെ തലവന്‍മാരുമായി മോദി കൂടിക്കാഴ്ച നടത്തി

യുഎസ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
പ്രമുഖ യുഎസ് കമ്പനികളെ പ്രതിനിധീകരിച്ച് ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സില്‍ തലവന്‍ കൂടിയായ മാസ്റ്റര്‍കാര്‍ഡ് സിഇഒ അജയ് ബാംഗ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ മൈക്ക് ബ്ലൂംബര്‍ഗും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.ശനിയാഴ്ച പ്രധാനമന്ത്രി ജി ഫോര്‍ രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കും.
ജെപി മോര്‍ഗന്‍ സിഇഒ ജെയ്മി ഡിമോണ്‍ അടക്കമുള്ള വന്‍കിട ധനകാര്യസ്ഥാപനങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായ പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.