പൃഥിയുടെ അടുത്ത സിനിമ മഞ്ജുവിനൊപ്പം

മഞ്ജുവിനൊപ്പം അഭിനയിക്കുക എന്ന പൃഥ്വിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാകുന്നു. ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന സിനിമയിലാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്.
അഭിനേത്രിയായ മഞ്ജുവാര്യരായി തന്നെയാണ് മഞ്ജു ചിത്രത്തില്‍ അതിഥിതാരമായെത്തുന്നത് എന്നാണ് സൂചന. ബെസ്റ്റ് ആക്ടര്‍,1983 എന്നീ സിനിമകളുടെ സംഭാഷണരചയിതാവായ ബിപിന്‍ ചന്ദ്രനാണ് പാവാടയുടെ തിരക്കഥയൊരുക്കുന്നത്. നേരത്തെ ശോഭനയും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുമെന്ന് അറിയിച്ചിരുന്ന സിനിമയില്‍ ബിജു മേനോന് പകരം അനൂപ് മേനോനും ശോഭനയ്ക്ക് പകരം ആശാ ശരതുമാണ് കഥാപാത്രങ്ങളെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.