ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: അമേരിക്കന്‍ മേധാവിത്വം തകര്‍ത്ത് കെനിയയും ജമ്മെക്കയും

ലോക അത്‌ലറ്റിക്‌സ് മീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍,റഷ്യന്‍ മേധാവിത്വം തകര്‍ത്ത് കെനിയന്‍, ജമൈക്കന്‍ കുതിപ്പ്. ഇതാദ്യമായാണ് കെനിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തുന്നത്. ട്രിപ്ള്‍ സ്വര്‍ണം തികച്ച ഉസൈന്‍ ബോള്‍ട്ടിന്റെ ചിറകിലേറി പറന്ന ജമൈക്ക ഏഴു സ്വര്‍ണം സ്വന്തമാക്കിയെങ്കിലും വെള്ളിമെഡലിലെ എണ്ണക്കൂടുതല്‍ കെനിയക്ക് തുണയായി. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി ആകെ 12 മെഡലുകളാണ് കരീബിയന്‍ രാജ്യം നേടിയത്. ദീര്‍ഘകാലമായി ലോക ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായി നിലയുറപ്പിച്ച അമേരിക്ക ആറു സ്വര്‍ണവും ആറു വെള്ളിയും ആറുവെങ്കലവുമായി മൂന്നാം സ്ഥാനത്തായി.

ഏഴ് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഈ ആഫ്രിക്കന്‍ രാജ്യം ബീജിംഗിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ നിന്നും വാരിക്കൂട്ടിയത്. അതെസമയം കരീബിയന്‍ രാജ്യമായ ജമൈക്കയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരായ അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു.
2013 മോസ്‌കോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതത്തെിയ റഷ്യ (746) ബെയ്ജിങ്ങില്‍ രണ്ടു സ്വര്‍ണവുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *