മദ്യത്തിന്റെ ഹാങ് ഓവര്‍ മാറ്റാന്‍ ഇനി സബര്‍ജില്ലി ….

രാത്രിയിലെ കനത്ത മദ്യപാനം രാവിലെ സൃഷ്ടിക്കുന്ന മലബന്ധം, വയറിന് അസ്വസ്ഥത, ഛര്‍ദ്ദി, ഉന്മേഷക്കുറവ് എന്നിവയ്‌ക്കെല്ലാം സബര്‍ജില്‍ ഉത്തമ മരുന്നാണെന്ന് സി.എസ്.ഐ.ആര്‍.ഒ യിലെ മുതിര്‍ന്ന ഗവേഷകര് പറയുന്നു.

ആല്‍ക്കഹോള്‍ മെറ്റബോളിസം, ആല്‍ക്കഹോള്‍ ഡീഹൈഡ്രജനേസ്, ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേസ് തുടങ്ങിയ പിത്തദോഷത്തിനെല്ലാം ഉത്തമമാണ് സബര്‍ജില്‍. 220 മില്ലി ലിറ്റര്‍ സബര്‍ജില്‍ ജ്യൂസ് രാവിലെ എഴുന്നേറ്റയുടന്‍ കഴിച്ചവരില്‍ ഉണ്ടായ ഫലം അത്ഭുതാവഹമായിരുന്നത്രേ. രാവിലെ കഴിക്കുന്നതിനേക്കാള്‍ മദ്യത്തോടൊപ്പം ഒരു സബര്‍ജില്‍ കഴിക്കുന്നതാണ് ഇരട്ടി ഫലമുണ്ടാക്കുന്നതെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.

എന്തായാലും പരീക്ഷണങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. സബര്‍ജിലിന്റെ ഈ അത്ഭുതശേഷി ഉപയോഗപ്പെടുത്തിയുള്ള ഹാങ്ങോവര്‍ മെഡിസിനുകള്‍ക്കായുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വെള്ളം കൂടുതല്‍ കുടിച്ചാലൊന്നും ഹാങ്ങോവര്‍ മാറില്ലെന്ന് കഴിഞ്ഞദിവസം ബി.ബി.സി പുറത്തുവിട്ട ഒരു ഗവേഷണത്തിലും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *