യുഎസിലേക്ക് കുടിയേറുന്നതില്‍ ഇന്ത്യയും ചൈനയും മുന്‍നിരയില്‍

യുഎസില്‍ കുടിയേറുന്നതില്‍ ഒന്നാം സ്ഥാനത്തുനിന്ന മെക്‌സിക്കോയെ ഇന്ത്യയും ചൈനയും പിന്തള്ളി. യുഎസിലെ കുടിയേറ്റക്കാരുടെ മൊത്തം കണക്കെടുത്താല്‍ ഇപ്പോഴും മെക്‌സിക്കോക്കാരാണു മുന്നില്‍. എന്നാല്‍ കാര്യങ്ങള്‍ മെല്ലെ മാറുകയാണ്. 2000ല്‍ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 4,02,000 ആയിരുന്നപ്പോള്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 84,000 വീതം ആയിരുന്നു.

പക്ഷേ 2013ല്‍ ചൈനയില്‍ നിന്നു 1,47,000 പേരും ഇന്ത്യയില്‍ നിന്നു 1,29,000പേരും കുടിയേറിയപ്പോള്‍ മെക്‌സിക്കോയില്‍ നിന്നു വന്നവരുടെ എണ്ണം 1,25,000 ആയി കുറഞ്ഞു– സെന്‍!സസ് ബ്യൂറോ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *