സ്വന്തം കുഞ്ഞിനെ കൊന്നു : മൃതദേഹത്തിനൊപ്പം മൂന്നു മാസം ജീവിച്ച അമ്മയുടെ കഥ

ക്രിസ്റ്റീന കൊളാന്റോണിയോ എന്ന ഇരുപത്തെട്ടുകാരി തന്റെ കുഞ്ഞിനെ വധിക്കുകയും ശവശരീരത്തിനൊപ്പം മൂന്നുമാസം ജീവിക്കുകയും ചെയ്തതായി പോലീസ്. ഒരു പരിചയക്കാരന്‍ ഇവരുടെ ബറ്റാവിയയിലുള്ള അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ഇവര്‍ സംഭവം പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. മൂന്നു മാസം മുന്‍പ്, അതായത് ജനിച്ചയുടന്‍ തന്നെയാണു കുഞ്ഞിനെ വധിച്ചതെന്നാണു അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതേസമയം, മൃതദേഹം കണെ്ടത്തിയവര്‍ക്കു സംഭവത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനമായതായി അന്വേഷണ ഉദ്യേഗസ്ഥന്‍ ടെഡ് ക്രോസെറ്റ് പറഞ്ഞു.

ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തതായി ജെനിസീ കൗണ്ടി ജില്ലയിലെ അറ്റോര്‍ണി ലോറന്‍സ് ഫ്രീഡ്മാന്‍ അറിയിച്ചു. മറ്റു രണ്ടു കുട്ടികളുള്ള ക്രിസ്റ്റീന അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു താമസം. ഇവരെ ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ വയ്ക്കാനാണു സിറ്റി കോടതിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.