യുഎസിലെ ഏറ്റവും വലിയ പര്‍വതത്തിന്റെ പേര് ഡെനാലി എന്ന് മാറ്റി

മൗണ്ട് മക്കിന്‍ലെ എന്ന പര്‍വതത്തിന്റെ പേരാണ് മാറ്റിയത്. യുഎസിലെ ഏറ്റവും ഉയരം കൂടിയത് എന്ന വിശേഷണമുളള ഈ പര്‍വ്വതത്തിന്റെ പേര് ഡെനാലി എന്നാണ് മാറ്റിയിരിക്കുന്നത്. യുഎസിലെ ഏറ്റവും വലിയ പര്‍വതത്തിന്റെ പേര് മാറ്റി. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ പേരായ ഡെനാലി അലാസ്‌കയിലെ ഏറെ സാംസ്‌കാരിക പ്രധാന്യമുളള സ്ഥലമാണ്. 20,000 അടിയാണ് ഈ പര്‍വതത്തിന്റെ ഉയരം.

1896ലായിരുന്നു പര്‍വതത്തിന് മക്കിന്‍ലെ എന്ന് പേരിട്ടത്. ജനങ്ങളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും താത്പര്യപ്രകാരമാണ് പേര് മാറ്റിയതെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.