യുഎസ് ഓപ്പണ്‍ : പരിക്കു മൂലം ഷറപ്പോവ പിന്മാറി

ന്യൂയോര്‍ക്ക്: റഷ്യന്‍ താരം മരിയ ഷറപ്പോവ കാലിലേറ്റ പരിക്ക് മൂലം യുഎസ് ഓപ്പണില്‍ മൂന്നാം സീഡായിരുന്ന ഷറപ്പോവ പിന്മാറി. റഷ്യന്‍ താരത്തിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് മറ്റൊരു റഷ്യന്‍ താരമായ ഡാരിയ കസ്തികിനയെ പകരക്കാരിയായി തെരഞ്ഞെടുത്തു. ഷറപ്പോവയുടെ പിന്മാറ്റത്തോടെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന്റെ മുന്നേറ്റം സുഗമമായി. ഷറപ്പോവ പിന്മാറിയ വിവരം യുഎസ് ഓപ്പണ്‍ ഡയറക്ടര്‍ ഡേവിഡ് ബ്രൂവര്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *