സിഗററ്റും മദ്യവും ഇനി ഉപയോഗിക്കില്ലെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: താൻ ഇനി സിഗററ്റും മദ്യവും ഉപയോഗിക്കില്ലെന്ന് കൊക്കെയ്ൻ കേസിലെ പ്രതിയും യുവനടനുമായ ഷൈൻ ടോം ചാക്കോ പറഞ്ഞു. അനുസരണക്കേട് കാണിച്ചതിനുള്ള ഫലമാണ് അനുഭവിച്ചത്. തന്റെ മാതാപിതാക്കൾക്കുണ്ടായതു പോലെയുള്ള അവസ്ഥ ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെയെന്നും ഷൈൻ പറഞ്ഞു. കൊക്കെയ്ൻ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം കൊച്ചി പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

കൊക്കെയ്ൻ കേസിൽ സുഹൃത്തുക്കൾ തന്നെ ഒറ്റിക്കൊടുത്തതായി കരുതുന്നില്ല. വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയിൽ അഭിനയിക്കുന്ന താൻ അത് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. 15 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് പൂർത്തിയാക്കുമെന്നും ഷൈൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.