ഒളിക്യാമറ കേസ്: ഫാബ് ഇന്ത്യാ ജിവനക്കാര്‍ക്ക് ജാമ്യം ലഭിച്ചു

പനാജി: വസ്ത്രം മാറുന്ന മുറിയില്‍ കേന്ദ്ര മന്ത്രി സമൃതി ഇറാനി ഒളിക്യാമറ കണ്ടത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാല് ഫാബ് ഇന്ത്യാ ജീവനക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. രേഷ് ഭാഗത്, രാജു പയാഞ്ചെ, പ്രശാന്ത് നായ്ക്ക്, കരിം ലഖാനി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 5000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച ഇവരോട് ഗോവ വിട്ട് പോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരുദ്ദേശത്തോടെയല്ല ക്യാമറ സ്ഥാപിച്ചതെന്ന ഇവരുടെ വാദം അംഗീകരിച്ചാണ് മാപുസ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. സംഭവത്തില്‍ ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് സമൃതി ഇറാനിയോട് മാപ്പു പറഞ്ഞു. എന്നാല്‍ ഷോറൂമിലോ വസ്ത്രം മാറുന്ന മുറിയിലോ ഒളിക്യാമറ സ്ഥാപിച്ചിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കി. മന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്ബനി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ക്യാമറകള്‍ മാത്രമാണ് ഷോറൂമില്‍ ഉള്ളതെന്നും ഒളിക്യാമറകള്‍ എവിടേയും സ്ഥാപിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും കാണാവുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അറിയിച്ചു.

സംഭവത്തില്‍ ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് മാപ്പു പറഞ്ഞു. എന്നാല്‍ ഷോറൂമിലോ വസ്ത്രം മാറുന്ന മുറിയിലോ ഒളിക്യാമറ സ്ഥാപിച്ചിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കി. മന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്ബനി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ക്യാമറകള്‍ മാത്രമാണ് ഷോറൂമില്‍ ഉള്ളതെന്നും ഒളിക്യാമറകള്‍ എവിടേയും സ്ഥാപിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും കാണാവുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അറിയിച്ചു. ഷോറൂം മാനേജറും മറ്റ് ജോലിക്കാരും പോലീസ് അന്വേഷണത്തോട് പൂര്‍ണ്ണായും സഹകരിക്കുമെന്ന് വ്യക്തമാക്കിയ കമ്പനി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മൂന്നംഗ വനിതാ സമിതിയേയും നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.