നികേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

ശബരിനാഥന്റെ വിജയാഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി.വി എംഡിയുമായ എം വി നികേഷ്‌കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. സര്‍ക്കാരിനും യുഡിഎഫിനുമെതിരെ വാര്‍ത്ത കൊടുത്തു എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് ഓഫീസിനു നേരെ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കമെറിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *