അരുവിക്കര യുഡിഎഫിനൊപ്പം; ശബരീനാഥന്‍ 10128 വോട്ടുകള്‍ക്ക് വിജയിച്ചു

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം. 10,128 വോട്ടുകള്‍ക്കാണ് ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥന്‍ വിജയിച്ചത്. ശബരീനാഥന് 56448 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാറിന് 46320 വോട്ടുകളേ നേടാനായുള്ളു. എന്നാല്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. 34145 വോട്ടുകളാണ് ഒ രാജഗോപാല്‍ നേടിയത്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റം നടത്താന്‍ വിജയകുമാറിന് കഴിഞ്ഞഇല്ല. എട്ട് പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് വ്യക്തമായ ആധിപത്യം നേടി. അരുവിക്കരയില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്. നോട്ടയാണ് നാലാം സ്ഥാനത്ത് എത്തിയത്. 1430 വോട്ടുകള്‍ നോട്ടക്ക് ലഭിച്ചു. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ ദാസിനും പി ഡിപി സ്ഥാനാര്‍ഥി പൂന്തുറ സിറാജിനും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *