ഏലിയാസ് മാര്‍ക്കോസ് നിര്യാതനായി

ന്യൂയോര്‍ക്ക്: ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അംഗവുമായ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി. സംസ്‌കാരം ജനുവരി 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പോത്താനിക്കാട് ആയംകര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍ നടക്കും. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞയാറാഴ്ച രാവിലെ ഒന്‍പതിനാണ് നിര്യാതനായത്.
ഭാര്യ: പരേതയായ പെണ്ണമ്മ ഏലിയാസ്.
മക്കള്‍: അരുണ്‍ മാര്‍ക്കോസ്, സിന്ധ്യ വര്‍ഗീസ്.
മരുമക്കള്‍: ബെറ്റിപോള്‍, ലെസ്ലി വര്‍ഗീസ്.
കൊച്ചുമക്കള്‍: ചെല്‍സി, ആര്യ, ഏവ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍-കേരള: 9447821996 , ജൂബി-യുഎസ്എ: 7472168210

Leave a Reply

Your email address will not be published. Required fields are marked *