അറ്റ്ലാന്റാ റ്റി.വി. ആങ്കര്‍ അമാന്റാ ഡേവിഡ് അന്തരിച്ചു

പി.പി. ചെറിയാന്‍

ജാല്‍സണ്‍(അറ്റലാന്റാ): അറ്റ്ലാന്റാ ടെലിവിഷന്‍ ന്യൂസ് അവതാരക അമാന്റാ ഡേവിഡ് അറ്റ്ലാന്റ ഇന്‍ര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ബുധനാഴ്ച രാത്രി) അന്തരിച്ചതായി W.GCL-TU റിപ്പോര്‍ട്ട് ചെയ്തു.

ഹൃദയാഘാതം ഉണ്ടായ ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാന്‍ അന്റോണിയായിലേക്കുള്ള യാത്രയ്ക്കാണ് അറ്റ്ലാന്റയില്‍ എത്തിയത്.

25 വര്‍ഷമായി അറ്റ്ലാന്റാ റ്റി.വി. ന്യൂസില്‍ ആങ്കറായി ജോലി ചെയ്തു വരികയായിരുന്നു. മദ്യത്തിനും വിഷാദരോഗത്തിനും അടിമയായിരുന്നുവെന്നും, മൂന്നു തവണ മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടികൂടിയിരുന്നുവെന്നും പരസ്യമായി അമാന്റാ പ്രഖ്യാപിച്ചതു വലിയ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. ഫോക്സ് ന്യൂസിലിലും അമാന്റാ പ്രവര്‍ത്തിച്ചിരുന്നു. എമി അവാര്‍ഡു ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *