അയ്യപ്പ മന്ത്ര ധ്വനിയില്‍ വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം അയ്യപ്പ മന്ത്ര ധ്വനിയില്‍ ഭക്തി നിര്‍ഭരവും ,ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു. അങ്ങനെ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനും പരിസമാപ്തി ആയി . നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് .

ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തി ശ്രീനിവാസ് ഭട്ടര്‍, പൂജാരിമാരായ മോഹന്‍ജി ,സതീഷ് പുരോഹിത് എന്നിവരോടൊപ്പം വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തില്‍ നടന്ന മണ്ഡല മഹോത്സവും ദീപാരാധനയും ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി. തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍. അയ്യപ്പ ഉണര്‍ത്ത് പാട്ടുമായി ആരംഭിച്ച മണ്ഡല സമാപന പൂജകള്‍ , നിര്‍മ്മാല്യ ദര്‍ശനതിനുശേഷം വിവിധ അഭിഷേകങ്ങളും, ഉഷ പൂജ ,മഹാരുന്ദ്രം ചാറ്റിങ്ങോട് രാവിലത്തെ പൂജകള്‍ അവസാനിച്ചു.തുടര്‍ന്ന് ഉച്ചക്ക് ശേഷം നടതുറക്കുന്നതും തുടര്‍ന്ന് വിവിധ അഭിഷേക അര്ച്ചനക്ക് ശേഷം ഭജനയും പടിപൂജയും നമസ്ക്കാര മന്ത്രവും,ഭസ്മലങ്കാരവും , പുഷ്പാലങ്കാരവും മംഗള ആരതിയും നടന്നു, തുടര്‍ന്ന് ഹരിവരാസനം പാടി ഫുഡ്പ്രസാദത്തോടെ ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ക്ക് പരിസമാപ്തമായി . വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രഭജന്‍ ഗ്രൂപ്പിന്റെ ഭജന കണ്ണന്‍ജീ ,തീപന്‍ ,മഹലിഗം , ശ്രീറാം, പ്രഭ കൃഷ്ണന്‍, സുവര്‍ണ്ണ നായര്‍, കെ.ജി ജനാര്‍ദ്ദനന്‍ , ചന്ദ്രന്‍ പുതിയില്‍ തുടങ്ങിയവര്‍ നയിച്ചു.

ദീപാരാധനയും, അഭിഷേകങ്ങളും ഭക്തര്‍ക്ക് വേറിട്ട അനുഭവമായി . ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക് ആനന്ദം ഉളവാക്കി . ഭക്തരുടെ ശരണം വിളിയില്‍ മണ്ഡല സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനര്‍ജ്ജനിചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി .

രാജാന്‍ നായര്‍ , രാധാകൃഷ്ണന്‍.പി.കെ, കെ.ജി ജനാര്‍ധനനന്‍ , ജോഷി നാരായണന്‍ , ചന്ദ്രന്‍ പുതിയില്‍ ,ബാബു നായര്‍ ,അപ്പുകുട്ടന്‍ നായര്‍ ,സുരേന്ദ്രന്‍ നായര്‍ ,ഗോപിക്കുട്ടന്‍ നായര്‍ ,സന്തോഷ് നായര്‍ ,രുക്മിണി നായര്‍ ,തങ്കമണി പിള്ള, ശാമള ചന്ദ്രന്‍ ,വിയമ്മ നായര്‍. ശൈലജ നായര്‍ ,ജശ്രീനാരായണന്‍ , ലളിതരാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സാരഥികളായി ഗുരുസ്വാമിക്കൊപ്പം എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം വഹിച്ചു .

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി ശ്രീനിവാസ് ഭട്ടര്‍ ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു. വീണ്ടും മകരവിളക്ക് മഹോത്സവത്തിനു വേണ്ടി പിറ്റേന്നു രാവിലെ തന്നെ നടതുറന്നു. .ഇനിയും വീണ്ടും മകരവിളക്ക് മഹോത്സവത്തിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *