ലൊസാഞ്ചലസില്‍ ക്രിസ്മസ് ആഘോഷം 30 ന്

മനു തുരുത്തിക്കാടന്‍

ലൊസാഞ്ചലസ് : സതേണ്‍ കലിഫോര്‍ണിയായിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത എക്യുമെനിക്കല്‍ കാരള്‍ 30 ന് നടക്കും. നോര്‍വോക്കില്‍ പയനിയര്‍ ബുളവാഡിലുള്ള സനാതന ധര്‍മ്മ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് പരിപാടികള്‍ക്ക് തുടക്കമാകും. വിവിധ ഓര്‍ത്തഡോക്‌സ്, യാക്കോബായ, കത്തോലിക്കാ, ക്‌നാനായ, സിഎസ്‌ഐ, മാര്‍ത്തോമ്മ സഭകളുടെ പത്തോളം പള്ളികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും.

ഫാ. കെ. ഒ. ജോസഫ് സന്ദേശം നല്‍കും. ഈ വര്‍ഷത്തെ ചാരിറ്റി പ്രൊജക്ടിന്റെ ഉദ്ഘാടനവും നടക്കും. ഇതിന്റെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിര്‍ദ്ധന രോഗികള്‍ക്ക് നല്‍കും. ഫാ. യോഹന്നാന്‍ പണിക്കര്‍, ചെയര്‍മാനും, സാബു തോമസ് കോര്‍ എപ്പിസ്‌കോപ്പാ, എല്‍സി ജോസഫ്, മനു വര്‍ഗീസ് എന്നിവര്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സ്‌നേഹ വിരുന്നും നല്‍കും. വിവരങ്ങള്‍ക്ക് : 714 345 8966.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.