വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ശനിയാഴ്ച

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും, ചാരിറ്റി ഡിന്നറും ഡിസംബര്‍ 30-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി കോണ്‍ഗ്രഗേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ പരിപാ#ികളോടെ നടത്തുന്നു. വാര്‍ഷികാഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, സെലിബ്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷോളി കുമ്പിളുവേലി എന്നിവര്‍ അറിയിച്ചു.

ചടങ്ങില്‍ വൈസ് മെന്‍ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടിബോര്‍ ഫോകി മുഖ്യാതിഥിയായിരിക്കും. വൈസ് മെന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ തോമസ് മൊട്ടയ്ക്കല്‍ (ബിസിനസ്), ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനം (ചാരിറ്റി), രേഖാ നായര്‍ (ഹ്യൂമാനിറ്റി) എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ സുവനീര്‍ തദവസരത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. ലൈവ് ഓക്കസ്ട്രയോടുകൂടിയ വിപുലമായ ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചാരിറ്റി ഡിന്നറില്‍ നിന്നും മിച്ചംവരുന്ന പണം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതാണ്.

ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് കാഞ്ഞമല, വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കല്‍, സെക്രട്ടറി എഡ്വിന്‍ കാത്തി, ട്രഷറര്‍ ഷാജി സഖറിയ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കാഞ്ഞമല (917 596 2119), ഷാജു സഖറിയ (646 281 8582). വിലാസം: 252 Soundview Ave, White Plains.

Leave a Reply

Your email address will not be published. Required fields are marked *