മുരളീധരന്‍ തന്‍പ്രമാണിയാകാന്‍ ശ്രമിക്കുന്നു: ജോസഫ് വാഴയ്ക്കന്‍

തൊടുപുഴ: രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച കെ. മുരളീധരനെതിരെ കടുത്തവിമര്‍ശനവുമായി ഐ ഗ്രൂപ്പ്. കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് കെ.മുരളീധരനാണെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. സ്വയം പ്രമാണിയാകാന്‍ മുരളീധരന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിഐസി വിട്ട ശേഷം കോണ്‍ഗ്രസ്സിലേക്ക് തിരികെയെത്തിയ കരുണാകരനെ ഏറ്റവും വിഷമിപ്പിച്ചത് മുരളീധരന്റെ വാക്കുകളും പ്രവൃത്തിയുമായിരുന്നു. ആദ്യന്തം കരുണാകരനൊപ്പം നിന്നിട്ടുള്ളത് പദ്മജ മാത്രമാണ്. വിവാദം അവസാനിച്ചെന്ന് പറഞ്ഞശേഷം കുത്തുവാക്കുകള്‍ പറയുന്നത് ശരിയല്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.