ഷെറിന്‍ മാത്യൂസിന്റെ പേരില്‍ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ സ്മാരകം നിര്‍മ്മിക്കുന്നു

ഹൂസ്റ്റണ്‍: കൊല്ലപ്പെട്ട കുഞ്ഞു ഷെറിനു ഡാലസില്‍ സ്‌നേഹത്തിന്റെ സ്മാരകം. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ ബാലികയുടെ ഓര്‍മകളില്‍ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.

ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. ദുരൂഹ തിരോധാനത്തിലൂടെയും തുടര്‍ന്നു മരണത്തിലൂടെയുമാണു മലയാളികളായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകള്‍ ഷെറിന്‍ വാര്‍ത്തകളിലിടം നേടിയത്. മൃതദേഹം കലുങ്കിനടിയില്‍ കണ്ടെത്തുകയായിരുന്നു.

അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്‌ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു മൊഴി മാറ്റിയിരുന്നു. കുട്ടിയുടെ തണുത്തു മരവിച്ച മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചത് വെസ്‌ലിയാണെന്നു പൊലീസ് പിന്നീടു കണ്ടെത്തി.

വെസ്‌ലിയും സിനിയും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ സ്വന്തം കുട്ടി ഹൂസ്റ്റണില്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പവും. അച്ഛനമ്മമാരായിരിക്കാന്‍ വെസ്‌ലിക്കും സിനിക്കും യോഗ്യതയില്ലെന്നാണു കോടതി നിരീക്ഷണം. ദത്തെടുത്തവരുടെ വീട്ടില്‍ ഷെറിന്റെ ജീവിതം ദുരിതം നിറ!ഞ്ഞതായിരുന്നെന്നും വീട്ടുകാര്‍ അവളെ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *