ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തനുണര്‍വായി ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരള

ജോസഫ് ഇടിക്കുള

ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ് ആസ്ഥാനമാക്കി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ രണ്ടു ദശാബ്ദമായി നിസീമമായ സേവനമനുഷ്ഠിക്കുന്ന ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരള അതിന്റെ 22ാ മത് ചാരിറ്റി ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ ന്യൂ യോര്‍ക്കിലെ ക്വീന്‍സ് ഹൈ സ്കൂളില്‍ വച്ച് സംഘടിപ്പിച്ചു.

ന്യൂ യോര്‍ക്ക് സെയിന്റ് മേരീസ് സീറോ മലബാര്‍ ഇടവക വികാരി റവ:ഫാദര്‍ ജോണ്‍ മേലേപ്പുറത്തിന്റെ പ്രാര്ഥനയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു, അലക്‌സ് മണലില്‍,റോയ് ആന്റണി,ഡെന്നിസ്,സോമി മാത്യു,റെയ്‌ന റോയ്,ഷേര്‍ലി സെബാസ്റ്റ്യന്‍, ഷാര്‍ലറ്റ് ഷാജി, ലാലി കളപ്പുരക്കല്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു, ശേഷം പ്രസിഡന്റ് ഷൈനി മാത്യു വിശിഷ്ട അതിഥികളെ സദസ്സിനു പരിചയപ്പടുത്തുകയും എത്തിച്ചേര്‍ന്ന എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

വിശിഷ്ട അതിഥി ആയി എത്തിച്ചേര്‍ന്നിരുന്ന പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കര്‍മഭുമിയും ജന്മഭുമിയും തമ്മില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൃഡമായ കണ്ണികള്‍ തീര്‍ക്കുവാന്‍ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരളയ്ക്കു കഴിഞ്ഞു എന്ന് ചാണ്ടി ഉമ്മന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു,

റവ: ഫാദര്‍ ജോണ്‍ മേലേപ്പുറം റവ: ഫാദര്‍ ജോസ് കണ്ടത്തിക്കുടി തുടങ്ങിയ വൈദികര്‍ സംഘടനയുടെ പ്രവര്‍ത്തകരെ അനുമോദിക്കുകയും പൂര്‍വകാല പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു കൊണ്ടും ആശംസാ പ്രസംഗങ്ങള്‍ നടത്തി, കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് താങ്ങും തണലും ആയിത്തീരുവാന്‍ സംഘടനയ്ക്ക് ഇനിയും അനേകം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ക്ഷണിക്കപ്പെട്ട സദസ്സിന്റെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തില്‍ റവ: ഫാദര്‍ ഡേവിഡ് ചിറമ്മല്‍ പ്രതിനിധാനം ചെയ്യുന്ന കിഡ്‌നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കേരളത്തിലെ സെന്ററുകളിലേക്ക് രണ്ടു ഡയാലിസിസ് മെഷീനുകള്‍ വാങ്ങുവാനായി 25000.00 ഡോളറിന്റെ ചെക്ക് റവ: ഫാദര്‍ ജോസ് കണ്ടത്തിക്കുടി റവ: ഫാദര്‍ ഡേവിഡ് ചിറമ്മലിനു കൈമാറുവാനായി ചാണ്ടി ഉമ്മനെ ഏല്പിച്ചു,

തദവസരത്തില്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ ഉദാരമതികളെയും ചാരിറ്റി കോഡിനേറ്റര്‍ ലാലി കളപ്പുരക്കല്‍ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.

ശേഷം ന്യൂ യോര്‍ക്കിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ നൂപുര ആര്‍ട്‌സ്, പ്രേമകലാലയ സ്കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍, പ്രമുഖ സംഗീത അധ്യാപകന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്റെ സംഗീത വിദ്യാലയമായ പല്ലവി സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിക്കുന്ന കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങള്‍, സോഫിയ മണലേല്‍,അലക്‌സ് മണലേല്‍, ജോഷി എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് ഇമ്പമേകി.

ലാലി കളപ്പുരയ്ക്കലിന്റെ ശ്രുതിലയ ആര്‍ട്‌സ് ലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങള്‍,ജാസ്മിന്‍ നമ്പ്യാരുപറമ്പില്‍ നേതൃത്വം നല്‍കിയ ഫ്യുഷന്‍ സോങ്‌സ് നോയല്‍ മണലേല്‍ ആലപിച്ച സാക്‌സോഫോണ്‍ എന്നിവയും നിലവാരം പുലര്‍ത്തി. എംസിമാരായി മലയാളം ഐ പി ടി വി യുടെ ആഷികാ ഷായും സൂസന്‍ മാത്യുവും പരിപാടികള്‍ നിയന്ത്രിച്ചു, സുനില്‍ െ്രെട സ്റ്റാര്‍ യുണൈറ്റഡ് മീഡിയ,സോജി മീഡിയ, മാത്തച്ചന്‍ മഞ്ചേരില്‍ ഫോട്ടോസ് എന്നിവരും പരിപാടിയുടെ ഭാഗമായി.

ഏലിയാമ്മ സിറിയക് നടത്തിയ നന്ദിപ്രസംഗത്തില്‍ ഇ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളായ എല്ലാ നല്ല മനസുകള്‍ക്കും എല്ലാ പ്രയോജകര്‍ക്കും ചടങ്ങില്‍ പങ്കെടുത്ത എല്ലാ ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ക്കും സാമൂഹിക സാംസ്കാരിക സംഘടനകള്‍ക്കും ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ പേരില്‍ നന്ദി പറഞ്ഞു, കൊട്ടീലിയന്‍ കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിപാടികള്‍ക്ക് സമാപനമായി.

 

Leave a Reply

Your email address will not be published. Required fields are marked *