മണലേൽ പാപ്പച്ചൻ നിര്യാതനായി

വിനോദ് കൊണ്ടൂർ ഡേവിഡ്

ഡാലസ്/കടുത്തുരുത്തി:കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകന്‍ ഇ. സി. ഫിലിപ്പ് (79) (മണലേൽ പാപ്പച്ചൻ) ഡാലസിൽ നിര്യാതനായി. ചിലമ്പത്ത് ഏലിയാമ്മയാണ് ഭാര്യ. പരേതനായ സിറിയക്ക് മണലേൽ, എൽസമ്മ ജോസ് കളപ്പുരയിൽ- കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ കായിച്ചിറയിൽ – കണ്ണൻകര, തോമ്മാച്ചൻ മണലേൽ -കടുത്തുരുത്തി, അച്ചുക്കുട്ടി മാത്യൂ പൈമ്പാലിൽ – അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം – കോട്ടയം, ജോസ്മോൻ മണലേൽ – കടുത്തുരുത്തി, ജോയ്മോൻ മണലേൽ – കടുത്തുരുത്തി എന്നിവർ സഹോദരങ്ങളാണ്.

മക്കൾ: ബോസ് ഫിലിപ്പ് – ഡാലസ്, ബോബി ഫിലിപ്പ് – ഡിട്രോയിറ്റ്, ബിന്ദു ഡെക്സ്റ്റർ – ഡാലസ്. മരുമക്കൾ: ജാസ്മിൻ, അനിതാ, ഡെക്സ്റ്റർ. വ്യൂവിങ്ങും വേക്ക് സർവ്വീസും, ടെക്സസിലെ ഗാർലന്റിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ദേവാലയത്തിൽ (4922 Rose hill road ,Garland , Texas.) വച്ച്  ബുധനാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ. സംസ്കാരം പിന്നീട് കടുത്തുരുത്തി ക്നാനായ വലിയ പള്ളിയിൽ നടക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *