ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വന്‍വിജയം

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.ഡിഎംകെയ്ക്കു കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്. എഐഎഡിഎംകെക്ക് ലഭിച്ചത് 48,306 വോട്ടുകളാണ്. ഡിഎംകെയ്ക്ക് 24581 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി നോട്ടയ്ക്കും പിന്നില്‍ ആറാമതായാണ് എത്തിയത്. 2000 വോട്ടുകള്‍ പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നത് നാണക്കേടായി. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു. 77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടന്നത്. ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പാണ് ആര്‍.കെ. നഗറിലേത്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ദിനകരന്റെ വിജയം എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.