നക്ഷത്രമെണ്ണുന്നവിദ്വാന്മാരും, വിളിക്കപ്പെട്ടഇടയന്മാരും

 

 

 

 

 

 

കോരസണ്‍

മത്തായിയുടെസുവിശേഷത്തിലാണ്കിഴക്കുനിന്നുള്ളവിദ്വാന്മാര്‍എത്തുന്നകാര്യംബൈബിളില്‍പറയുന്നത്. അവര്‍എത്രപേരുണ്ടെന്നുപറയുന്നില്ല; അവരുടെപേരുകളുംപരാമര്‍ശിക്കുന്നില്ല,പക്ഷെഅവര്‍ജ്ഞാനികള്‍ആണെന്ന്വ്യക്തമായസൂചനയുണ്ട്. മരുഭൂമിയിലൂടെദീര്‍ഘദൂരംസഞ്ചരിക്കുന്നവരായതുകൊണ്ടുഅവര്‍ക്കുദിക്കുകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുംനല്ലഅറിവുള്ളവരായിരിക്കണം. അവരോടൊപ്പംവലിയഒരുപരിവാരംദാസന്മാരുംകാര്യസ്ഥന്മാരുംഒക്കെകാണുകയുംചെയ്യാം. ലോകത്തിന്റെശക്തികേന്ദ്രങ്ങള്‍, അധികാരമാറ്റങ്ങള്‍ഒക്കെഅവര്‍ക്കുമുന്‍കൂട്ടികാണാനുള്ളഅവരുടെസാമര്‍ഥ്യംഅവരുടെനില്‍പ്പിന്റെകൂടെആവശ്യംആയതിനാല്‍രാത്രികളിലുംപകലുകളിലുംദൂരെയുള്ളഓരോചലങ്ങളുംഅവര്‍ക്കുവിലപ്പെട്ടതാണ്. അതായിരിക്കാംയാത്രക്കിടയിലെഒരുപ്രത്യേകനക്ഷത്രത്തിന്റെചലനങ്ങള്‍അവരെമുള്‍മുനയില്‍നിര്‍ത്തിയത്. പുതിയലോകത്തിന്റെചക്രവര്‍ത്തിയാകാന്‍പോകുന്നയാളുമായിഒരുവ്യക്തിബന്ധംഉറപ്പിക്കുകവളരെഅത്യാവശ്യമായിരുന്നു.
അവര്‍ക്കുഈശക്തികേന്ദ്രത്തെനേരിട്ട്കാണാനുള്ളതീവ്രമായആഗ്രഹമാണ്യഹൂദരാജാവായിരുന്നഹേറോദോസിന്റെഅരമനയില്‍അവരെകൊണ്ട്എത്തിച്ചത്. അവരുടെതുറന്നമനസ്സായിരിക്കണംദൈവത്തിനുപ്രീതികരമായിതോന്നിയതും. എന്നാലുംഅവര്‍ക്കുഅപ്പോള്‍വരെ, ദൂതന്‍വഴിദര്‍ശനംനല്‍കുകയോനക്ഷത്രത്തെഗതിനിയന്ത്രണത്തിനായികൊടുത്തതുമില്ല. അവര്‍സ്വയംവഴിതേടിയാണ്‌കൊട്ടാരത്തില്‍എത്തപ്പെട്ടത്. ‘യഹൂദന്മാരുടെരാജാവായിപിറന്നശിശുഎവിടെ ?ഞങ്ങള്‍ക്ക്അവനെനമിക്കണം. അവരുടെചോദ്യങ്ങള്‍യഹൂദ്യമുഴുവന്‍സംസാരമായി, കൊട്ടാരത്തിന്റെഅകത്തളങ്ങളെയുംഅവപ്രകമ്പനംകൊള്ളിച്ചു.
അവരുടെഅറിവുംനേട്ടങ്ങളുമാണ്അവരെഅധികാരകേന്ദ്രങ്ങളില്‍കൊണ്ട്‌ചെന്ന്എത്തിച്ചത്. പിന്നെനടന്നത്മുഴുവന്‍എല്ലാഅധികാരകേന്ദ്രങ്ങളിലുംഉണ്ടാകാവുന്നചതിക്കുഴികള്‍, വക്രതകള്‍, തെറ്റായപരിശീലങ്ങള്‍ , ഗൂഢാലോചനകള്‍, അറിയാതെഅതില്‍ചെന്ന്‌ചേരുകയായിരുന്നു. കുഴയുന്നചുരുളുകളില്‍എങ്ങുംഎത്താതെയിരുന്നപ്പോഴാണ്വീണ്ടുംനക്ഷത്രത്തിന്റെചലനങ്ങള്‍അവര്‍ശ്രദ്ധിച്ചത്. പിന്നെതിടുക്കത്തില്‍യാത്രപുറപ്പെടുന്നു.
നക്ഷത്രംഅവര്‍ക്കുവഴികാട്ടിയപ്പോള്‍അവര്‍അവരുടെസ്വന്തമായസാമര്‍ഥ്യംഉപേക്ഷിച്ചു. അവര്‍ലക്ഷ്യസ്ഥാനത്തുഎത്തുന്നു, ശിശുവിനെവണങ്ങുന്നു, രാജോചിതമായഉപചാരങ്ങള്‍അര്‍പ്പിക്കുന്നു .തിരുകുടുംബത്തെമുഴുവനായിഅവര്‍ക്കുകാണാന്‍കഴിഞ്ഞോഎന്ന്പറയുന്നില്ല. തന്നെയുമല്ല ,അവര്‍ഗോശാലയില്‍എത്തിഎന്നല്ല, വീട്ടില്‍എത്തിഎന്നാണ്പറയുന്നത് . അതിനാല്‍ഇടയന്മാര്‍ചെന്നരാത്രിയില്‍തന്നെആയിരിക്കില്ല, ദിവസങ്ങള്‍കുറെകഴിഞ്ഞിട്ടാകണംഅവിടെഎത്തിച്ചേര്‍ന്നത്.
തിരികെപോകുമ്പോള്‍ഉണ്ടാകാവുന്നകൊടുംചതിയെക്കുറിച്ചുഅവരെസ്വപ്നത്തിലൂടെഅറിയിക്കുന്നു. അവരുടെഉദ്ദേശശുദ്ധിയാണ്അവരെലക്ഷ്യത്തില്‍എത്തിച്ചതെങ്കില്‍, അവരുടെനിശ്ചയദാര്‍ഢ്യവുംലക്ഷ്യത്തെപ്പറ്റിയുള്ളഉള്‍കാഴ്ചകളുമാണ്ശരിയായമാര്‍ഗനിര്‍ദേശങ്ങള്‍തക്കസമയത്തുലഭിച്ചത്.
എന്നാല്‍ഇടയന്മാരുടെസത്യാന്വേഷണംനേരെവിപരീതമായഒരുഇടപെടലാണ്‌ലൂക്കോസിന്റെസുവിശേഷത്തില്‍പറയുന്നത്. രാത്രിയില്‍അവര്‍ആടുകള്‍ക്ക്കാവല്‍നോക്കുകയായിരുന്നു. ദൈവദൂതന്‍നേരിട്ട്അവരെസമീപിക്കുന്നു, ദിവ്യശോഭകണ്ടുഅവര്‍ഭയന്നുവിറച്ചു. സകലജനത്തിനുംഉണ്ടാകാന്‍പോകുന്നമഹാസന്തോഷവാര്‍ത്തഅവരോടുപറയുന്നു. ‘യഹൂദരുടെരാജാവ്’എന്നപ്രയോഗത്തിന്പകരം ‘ക്രിസ്തുഎന്നരക്ഷകന്‍’എവിടെകാണുമെന്നുംഎങ്ങനെകാണാമെന്നുംവ്യക്തമായനിര്‍ദേശങ്ങള്‍കൊടുക്കുന്നു. സ്വര്‍ഗംതുറന്നുസ്വര്‍ഗീയസേനയുടെകാഹളനാദംഅവര്‍കേള്‍ക്കുന്നു. അത്തരംഒരുകാഴ്ചബൈബിളില്‍മറ്റൊരിടത്തുകൂടിമാത്രമേപറയുന്നുള്ളൂ (2 രാജാക്കന്മാര്‍ 6:8). ഇതൊന്നുംഅവര്‍ആഗ്രഹിച്ചസംഭവങ്ങള്‍ആയിരുന്നില്ല. അവര്‍നക്ഷത്രത്തിന്റെയോകൊട്ടാരത്തിന്റെയോസഹായമൊന്നുംഇല്ലാതെതന്നെക്ര്യത്യസ്ഥലത്തുഎത്തി. ഗോശാലയില്‍തിരുകുടുംബത്തെകണ്ടു ,നടന്നകാര്യങ്ങള്‍വള്ളിപുള്ളിവിടാതെപറഞ്ഞു. തിരികെപോകുന്നവഴിനടന്നഅത്ഭുതകാഴ്ചകളെപ്പറ്റിഎല്ലാവരോടുംപറഞ്ഞു.
സുവിശേഷംഅറിയിക്കാനുള്ളദൗത്യംഏല്പിക്കപ്പെട്ടതുനിര്‍ധനരായ, നിര്‍ദോഷികളായ, പേടിയുള്ളപാവംകുറെആട്ടിടയരെആയിരുന്നു. അവരോടുദൈവദൂതന്‍സ്വപ്നത്തിലല്ല, നേരിട്ടാണ്ഇടപെട്ടത്, ലോകത്തിനുമുഴുവനുള്ളസന്ദേശംഅവര്‍ക്കാണ്‌നല്‍കപ്പെട്ടത്.എന്താണ്ഇവരെതിരഞ്ഞെടുത്തത്എന്നതിന്റെകാരണംദൈവത്തിനുമാത്രമേഅറിയൂ. അവര്‍വളരെതാഴ്മയുള്ള, വിനീതരായ ,ദൈവഭയമുള്ള, കാര്യങ്ങള്‍ഏല്‍പ്പിച്ചാല്‍പറയുന്നതുപോലെചെയ്യുംഎന്നഉറപ്പുള്ള, ആടുകളെപ്പറ്റിനല്ലശ്രദ്ധയുള്ള, ശുദ്ധഹൃദയംഉള്ളവരായിരിക്കണംഎന്ന്അനുമാനിക്കാം.
ദൈവമഹത്വംഅനുഭവിക്കുവാന്‍തിരഞ്ഞെടുക്കപ്പെടണമെങ്കില്‍എന്താണ്അടിസ്ഥാനയോഗ്യത ?നിത്യജീവന്‍ദൈവത്തിന്റെസൗജന്യംആണെന്ന്വേദപുസ്തകംപറയുന്നു.
അത്ഏതെങ്കിലുംപ്രത്യേകരീതിയില്‍ജീവിച്ചാല്‍ലഭിക്കുന്നതല്ല ,സ്വന്തമായിനേടാനുംസാധിക്കില്ല.വിശ്വാസത്തെക്കുറിച്ചുള്ളഅറിവുംജീവിതശൈലികള്‍പുലര്‍ത്തുന്നതുകൊണ്ടുംരക്ഷഉറപ്പാക്കാനാവുമോഎന്നത്ചിന്തിക്കേണ്ടവിഷയമാണ്. സമ്മാനംലഭിക്കണമെങ്കില്‍ഓട്ടത്തില്‍പങ്കാളിയാവണം, ടിക്കറ്റ്എടുക്കാതെലോട്ടറിഅടിക്കില്ല. അപ്പോള്‍ചിലനിബന്ധനകള്‍ഇവിടെഉണ്ടോഎന്നചോദ്യംപ്രസക്തമാണ്. എന്താണ്‌നിബന്ധനകള്‍? ‘യേശുവിനെകര്‍ത്താവുഎന്നുവായ്‌കൊണ്ടുഏറ്റുപറകയുംദൈവംഅവനെമരിച്ചവരില്‍നിന്നുഉയിര്‍ത്തെഴുന്നേല്പിച്ചുഎന്നുഹൃദയംകൊണ്ടുവിശ്വസിക്കയുംചെയ്താല്‍നീരക്ഷിക്കപ്പെടും’ (റോമര്‍ 10 :9 ). ഏറ്റവുംകൂടുതല്‍തവണപ്രതിപാദിക്കുന്നവാക്യം ‘ തന്റെഏകജാതനായപുത്രനില്‍വിശ്വസിക്കുന്നഏവനുംനശിച്ചുപോകാതെനിത്യജീവന്‍പ്രാപിക്കേണ്ടതിന്നുദൈവംഅവനെനല്കുവാന്‍തക്കവണ്ണംലോകത്തെസ്‌നേഹിച്ചു (യോഹന്നാന്‍ 3 :16). അതുകൊണ്ടുജന്മനാവിശ്വാസിആയവര്‍ക്കുംസുവിശേഷത്തില്‍വിശ്വാസംഅര്‍പ്പിച്ചവര്‍ക്കുംനിത്യജീവന്‍ഉറപ്പായിഎന്ന്‌തെറ്റിദ്ധരിക്കുന്നആളുകള്‍ഏറെഉണ്ട്.
‘എന്നോടുകര്‍ത്താവേ, കര്‍ത്താവേ, എന്നുപറയുന്നവന്‍ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായഎന്റെപിതാവിന്റെഇഷ്ടംചെയ്യുന്നവന്‍അത്രേസ്വര്‍ഗ്ഗരാജ്യത്തില്‍കടക്കുന്നതു'(മത്തായി 7: 21). ‘ദൈവംഏകന്‍എന്നുനീവിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളുംഅങ്ങനെവിശ്വസിക്കയുംവിറെക്കയുംചെയ്യുന്നു’ (ജേക്കബ് 2 :19). ‘വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്തവിശ്വാസംനിഷ്ഫലമെന്നുഗ്രഹിപ്പാന്‍നിനക്കുമനസ്സുണ്ടോ? (ജേക്കബ് 2 :20).
വിശ്വാസത്തിലേക്ക്ജനിച്ചുവീണതുകൊണ്ടുരക്ഷഉറപ്പാക്കിയചിലര്‍രഥങ്ങളിലുംകുതിരകളിലുംഅഭിരമിക്കയാണ്. കടുത്തനിറങ്ങള്‍കൊണ്ടുംകൈയ്യടികിട്ടുന്നപൊള്ളയായഅധരവ്യായാമങ്ങള്‍കൊണ്ടുംനക്ഷത്രതിളക്കത്തില്‍എത്തിച്ചേരുന്നത്,സിംഹാസനങ്ങളുടെയുംഅധികാരങ്ങളുടെയുംഇരുണ്ടപാതകളിലൂടെയാണ്. സ്വയംആര്‍ജിച്ചഅറിവുംമേന്മയുംഅവയില്‍അര്‍പ്പിച്ചതെറ്റായനീതിബോധവുംപ്രവര്‍ത്തനശീലങ്ങളുംഅവരെനക്ഷത്രങ്ങളുടെചലനംശ്രദ്ധിക്കാന്‍ഇടയാക്കുന്നില്ല. അവര്‍നിരന്തരമായഗൂഢചിന്തകളിലുംഉപജാപകവൃന്ദത്തിന്റെചതിക്കുഴിയിലുംനട്ടംതിരിയുകയാണ്. കാലത്തിന്റെനക്ഷത്രപകര്‍ച്ചയെഅവര്‍ക്കുഉള്‍ക്കൊള്ളാനാവുന്നില്ല. ഒരുപക്ഷേബെത്‌ലഹേമിലെദിവ്യനക്ഷത്രംഈവിദ്വാന്മാരില്‍നിന്നുംഎന്നേഅകന്നുപോയിരിക്കുന്നു. അവര്‍ക്കുഉറക്കമില്ല ,പിന്നെഎങ്ങനെസ്വപ്നംകാണാനാവും ? മറ്റുള്ളവരെഭയപ്പെടുത്തിയാണ്അധികാരംനിലനിര്‍ത്തുന്നത്. പൊന്നുംമൂരുംകുന്തിരിക്കവുംസ്വയംഎടുത്തുധരിച്ചു, ആര്‍ക്കുംകൊടുക്കാതെകൂട്ടിവച്ചിരിക്കുകയാണ്. പൊന്നുപൊതിഞ്ഞമണിമാളികകളുംഅരമനകളുംകൂറ്റന്‍ധ്യാനകേന്ദ്രങ്ങളുംനിര്‍മ്മിച്ച്വീണ്ടുംവീണ്ടുംമനുഷ്യനെഭയപ്പെടുത്തി, തങ്ങളിലൂടെമാത്രമാണ്രക്ഷഎന്ന്ധരിപ്പിക്കയാണ്.തൊഴുത്തുകളില്‍പോയിരക്ഷിതാവിനെകാണാന്‍അവര്‍ക്കുസാധിക്കില്ല. കാണണമെങ്കില്‍രക്ഷകന്‍പോലുംസമയവുംസ്ഥലവുംതരപ്പെടുത്തിചെല്ലണം, കാഴ്ചകള്‍സ്വീകരിക്കും. കാഴ്ചകളുടെവലിപ്പംനോക്കിസമയംഅനുവദിക്കും.
സൂര്യശോഭയില്‍രാവുംപകലുംനിറഞ്ഞുനില്‍ക്കുന്ന; തെറ്റിദ്ധാരണകള്‍കൊണ്ട്‌കൊഴുത്തുതടിച്ചവരും ,വിവരക്ഷാമംകൊണ്ട്‌മെലിഞ്ഞവരുമായഅധികാരശ്രേണിയില്‍ചെറുനക്ഷത്രത്തിന്റെസ്‌നേഹത്തിനുംകരുണക്കുംഎന്ത്‌സാംഗത്യം? ദുരധികാരത്തിന്റെകീഴില്‍നിരന്തരംപേടിച്ചു, വേദനകള്‍ഉള്ളില്‍നിറഞ്ഞ, പ്രതീക്ഷനശിച്ച,സമചിത്തതനഷ്ട്ടപെട്ടചിതറിപ്പോകുന്നഒരുസമൂഹത്തിലേക്ക്പ്രവാചകനിവൃത്തിഎന്നസത്യവുമായിഇടയ്ക്കിടെവരുന്നതിരുജനനപെരുന്നാളിന്എന്നുംപ്രസക്തിയുണ്ട്. ജീവിതത്തിലെചെറിയഉത്തരവാദിത്തങ്ങളില്‍, നിഷ്‌കാമമായഇടങ്ങളില്‍അവക്ക്അഭൗമീകതകൈവരിക്കാനാകും. അവിടെയാണ്‌സ്വര്‍ഗ്ഗിയസേനകളുടെതാളംതുടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.