കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ് പുതുവത്സര ആഘോഷം പ്രൗഢഗംഭീരമായി

മയാമി : കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖത്തിലുള്ള മുപ്പതിനാലാമതു ക്രിസ്മസ് പുതുവത്സര ആഘോഷം,വര്‍ണശബളവും സംഗീതസാന്ദ്രവുമായ അന്തരീക്ഷത്തില്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു .

ഡിസംബര്‍ 9 നു ,കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ,തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കിയും , ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതലിക് ചര്‍ച്ചു് വികാരി റെവ. ഫാ.തോമസ് കാടുകപ്പിള്ളില്‍ , സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചു് വികാരി റെവ. ഫാ.ജോര്‍ജ് ജോണ്‍ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റെവ.ഫാ .ഡോ .ജോയി പയിന്‍ഗോലില്‍, , സെന്‍റ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചു് വികാരി റെവ .ഫാ .കുര്യാക്കോസ് പുതുപ്പാടി ,പെംമ്പ്രൂക്കു പൈന്‍സ് സിറ്റി കമ്മീഷണര്‍ ഐറിസ് സൈപ്പിള്‍ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലും ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ ക്രിസ്മസ് ലൈറ്റുകള്‍ തെളിച്ച് പരിപാടികള്‍ ഉത്ഘാടനം ചെയ്തു .

റെവ.ഫാ .ഡോ .ജോയി പയിന്‍ഗോലില്‍ ചിന്തോദ്ദീപകമായ ഒരു ക്രിസ്മസ് സന്ദേശവും നല്‍കി . പ്രസിഡന്റ് സാജന്‍ മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി തദവസരത്തില്‍ , ആനി ജേക്കബ്ബില്‍ നിന്നും ആദ്യ സംഭാവനയായ 3000 ഡോളര്‍ സ്വീകരിച്ചു കൊണ്ട്,ബില്‍ഡിങ് ഫണ്ടിന്റെ ഉത്ഘടനവും നടത്തപ്പെട്ടു .സെക്രട്ടറി ഷിജു കാല്പാദിക്കല്‍ സ്വാഗതവും ,ജോയിന്‍റ് സെക്രട്ടറി പദ്മകുമാര്‍ .കെ.ജി. നന്ദിയും രേഖപ്പെടുത്തി .

ജോയി മത്തായിയുടെയും ചാര്‍ളി പെറത്തൂരിന്റെയും നേതൃത്വത്തിലുള്ള നേറ്റിവിറ്റി ഷോ , കുര്യാക്കോസ് പൊടിമറ്റം നേതൃത്വം നല്‍കിയ ക്രിസ്മസ് ഫാദര്‍ ,ജസ്റ്റിന്റെ നേതൃത്വത്തിലുള്ള എക്കുമിനിക്കല്‍ കാരള്‍ സോങ് , കേരള സമാജത്തിന്‍റെ പോഷക സംഘടനകളായ വിമന്‍സ് ഫോറം , യൂത്ത് ക്ലബ് , കിഡ്‌സ് ക്ലബ് എന്നിവയുടെയും ,കുട്ടികളുടെ മറ്റു വിവിധ കലാപരിപാടികളും കാണികളുടെ മനം കവരുന്നതായിരുന്നു. ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് സ്‌പോണ്‍സര്‍മാരെ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു . ദീപാ ദീപു , ജിഷ കുരിയാക്കോസ് എന്നിവര്‍ എം സി മാരായി പരിപാടികള്‍ നിയന്ത്രിച്ചു .ബോബി മാത്യു , ജിമ്മി ജോസഫ് ,ബെന്നി മാത്യു ,മാമ്മന്‍ പോത്തന്‍ , നിബു പുത്തേത്തു് എന്നിവര്‍ വിവിധ കമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.