അമേരിക്കയ്‌ക്കെതിരെ വോട്ട് ചെയ്തത് തെറ്റ്: സുബ്രഹ്മണ്യസ്വാമി

ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരേ ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരേയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വോട്ട് രേഖപ്പെടുത്തിയത്. ട്വിറ്ററിലൂടെ നടത്തിയ സുബ്രഹ്മണ്യസ്വാമിയുടെ പ്രതികരണത്തില്‍ അദ്ദേഹത്തെ അനുകൂലിച്ച് നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്. രാജ്യ താത്പര്യത്തിനെതിരായാണ് ഇന്ത്യ വോട്ട് ചെയ്തതെന്ന് സ്വാമി ആരോപിച്ചു. ‘കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇസ്രയേല്‍. എന്നാല്‍ പാലസ്തീന്‍ ഒരിക്കല്‍ പോലും ഇന്ത്യയെ പിന്തുണച്ചിട്ടില്ല’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *