വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധീനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ ബിജെപി നിയമസഭാകക്ഷി യോഗം വീണ്ടും തെരഞ്ഞെടുത്തു. ഗാന്ധിനഗറില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് വിജയ് രൂപാണിയെ തെരഞ്ഞെടുത്തത്. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും തുടരും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് വിജയ് രൂപാണി. രൂപാണിയും നിധിന്‍ പട്ടേലും തുടരുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ബിജെപിയുടെ സംശുദ്ധ മുഖങ്ങളിലൊന്നായാണ് വിജയ് രൂപാണി അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.