പാക്കിസ്ഥാനി അമേരിക്കന്‍ ഹൂസ്റ്റണില്‍ നിന്നും ടെക്‌സസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഇരുപത്തി ഒമ്പതാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ടെക്‌സസ് കോണ്‍ഗ്രസ്സിലേക്ക് (ഹൗസ് സീറ്റ്) ബൈലാന്റ് ഹെല്‍ത്ത് കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പാക്കിസ്ഥാനി അമേരിക്കനും ഡമോക്രാറ്റുമായ താഹില്‍ ജാവേദ് മത്സരിക്കുന്നു.

ഈസ്റ്റ് ടെക്‌സസ് ആരോഗ്യ സംരക്ഷണ മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബൈലാന്റ് ഹെല്‍ത്ത് കെയര്‍ സി ഇ ഒ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹൂസ്റ്റണില്‍ നിന്നുള്ള ശക്തനായ നേതാവാണ്.

ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണവുമായി 32 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെടുക്കുന്നതിനും നേതൃത്വം നല്‍കിയിരിക്കുന്നു.

ട്രംമ്പിനെതിരെ ശക്തമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് സമയത്ത് താഹില്‍ സംഘടിപ്പിച്ചിരിക്കുന്നത്. റഷ്യാ ചൈന തുടങ്ങിയ രാജ്യങ്ങളോടുള്ള ട്രംമ്പിന്റെ സമീപനം, മുസ്ലീം ബാന്‍, മതില്‍ നിര്‍മ്മാണം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം എന്നിവയാണ് ട്രംമ്പിനെതിരെ പ്രവര്‍ത്തിക്കുവാന്‍ താഹിറിനെ പ്രേരിപ്പിച്ചത്.

1993 മുതല്‍ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി ജിന്‍ ഗ്രീന്‍ സീറ്റിലാണ് താഹില്‍ മത്സരത്തിനൊരുങ്ങുന്നത്. ഡമോക്രാറ്റിക്ക് െ്രെപമറിയില്‍ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് താഹിറിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.