വൈസ്മെൻ ബിസിനസ് അവാർഡ് തോമസ് മൊട്ടയ്ക്കലിന്

ഷോളി കുമ്പിളുവേലി

ന്യുയോർക്ക് : വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ എക്സലൻസ് ഇൻ ബിസിനസ് അവാർഡിന് തോമസ് ജോർജ് മൊട്ടയ്ക്കൽ അർഹനായി. 30 ന് വൈകുന്നേരം 5.30 ന് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വൈസ്മെൻ ക്ലബ്ബിന്റെ യുഎസ് ഏരിയാ പ്രസിഡന്റ് ടിബോർ ഫോകി അവാർഡ് സമ്മാനിക്കും.

വേൾഡ് മലയാളി കൗൺസിൽ ന്യൂേഴ്സി പ്രൊവിൻസ് ചെയർമാൻ കൂടിയായ തോമസ് മൊട്ടയ്ക്കൽ, അടുത്ത വർഷം നടക്കുന്ന കൗൺസിലിന്റെ പതിനാറാമത് കൺവൻഷന്റെ ചെയർമാനായും പ്രവർത്തിച്ചുവരുന്നു. തോമർ കൺസ്ട്രക്ഷനിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കൽ, സെക്രട്ടറി എഡ്വിൻ കാത്തി, ട്രഷറർ ഷാജി സഖറിയ, ഷൈജു കളത്തിൽ, ജിം ജോർജ്, റോയി മാണി, ജോസ് മലയിൽ, ബെന്നി മുട്ടപ്പള്ളി, ജോസ് ഞാറകുന്നേൽ, കെ. കെ. ജോൺസൻ, ഷിനു ജോസഫ്, സ്വപ്ന മലയിൽ, മിനി മുട്ടപ്പള്ളി, ലിസാ ജോളി തുടങ്ങിയവർ  പ്രസംഗിച്ചു.

വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികവും ചാരിറ്റി ഡിന്നറും അവാർഡ് ദാന ചടങ്ങും 30 ന് 5.30 ന് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. ചാരിറ്റി ഡിന്നറിൽ നിന്ന് മിച്ചം ലഭിക്കുന്ന പണം കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യ ഉൾപ്പെടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. വിവരങ്ങൾക്ക് :ജോസഫ് കാഞ്ഞമല : 917 596 2119.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.