നന്ദി പറഞ്ഞ് മോദി; സംതൃപ്തിയെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചതിന് ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും ജനങ്ങളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ബിജെപിയില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കും മുന്നില്‍ ബഹുമാനസൂചകമായി തലകുനിക്കുന്നു. ഈ സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വികസനയാത്രയ്ക്കുള്ള ഒരു സാധ്യതയെയും ഒഴിവാക്കില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി അക്ഷീണമായി പ്രയത്‌നിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്തില്‍ പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താനായതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.