ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ഗുജറാത്തില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍, ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്. സൗരാഷ്ട്രകച്ച് മേഖലയിലാണ് കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിര്‍പ്പും ബിജെപിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തുന്നത്. ന്യൂനപക്ഷ മേഖലയില്‍ ബിജെപി മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദളിത് മേഖലയിലും ബിജെപി കരുത്ത് തെളിയിച്ചു.

വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.

ഹിമാചല്‍ പ്രദേശില്‍ ബിജെപി അധകാരം പിടിച്ചെടുത്തു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇവിടുത്തെയും തെരഞ്ഞെടുപ്പ് ഫലം. 1993നുശേഷം ആദ്യമായി ഒരു സിപിഎം സ്ഥാനാര്‍ഥിയും ഇവിടെ വിജയിച്ചു. ഒരു സ്വതന്ത്രന്‍ വിജയിക്കുകയും മറ്റൊരാള്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. അതേസമയം, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധൂമല്‍ ഇവിടെ പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി. ബിജെപിയുടെ സംസ്ഥാന, യുവമോര്‍ച്ച അധ്യക്ഷന്‍മാരും ഇവിടെ തോറ്റു. ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.