മന്ത്രിസഭയോഗ ബഹിഷ്‌ക്കരണം; സിപിഐയ്ക്ക് വിമര്‍ശനം

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇടതുമുന്നണിയോഗത്തില്‍ കടുത്തവിമര്‍ശനം. സി.പി.ഐയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി കടുത്തഭാഷയില്‍ പറഞ്ഞു. സിപിഐയുടേത് നഗ്‌നമായ മുന്നണി മര്യാദാ ലംഘനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐയെ വിമര്‍ശിച്ചു. പിണറായി വിജയന്റെ വിമര്‍ശനത്തെ മുന്നണിയിലെ മറ്റ് ഘടക കക്ഷികളും അംഗീകരിച്ചു.

കോടതിയുടെ വിമര്‍ശനമേറ്റ ഒരു നേതാവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് സി.പി.ഐ യോഗത്തില്‍ അറിയിച്ചു. എന്നാല്‍, തോമസ് ചാണ്ടി രാജിവെക്കുമെന്ന കാര്യം സി.പി.ഐയെ അറിയിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.