അശരണര്‍ക്ക് തണലായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റേയും, ഡൗണ്‍ ടൗണ്‍ ടൊറന്റോ മലയാളി സമാജത്തിന്റേയും സംയുക്ത ക്രിസ്മസ് ആഘോഷം

ടൊറന്റോ: കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷനും (സി.എം.എന്‍.എ), ഡൗണ്‍ ടൗണ്‍ ടൊറന്റോ മലയാളി സമാജവും (ഡി.ടി.എം.എസ്) സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ടൊറന്റോയിലെ വിന്‍ചന്ദ്രാ ബാങ്ക്വറ്റ് ഹാളില്‍ വച്ചു ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം റവ.ഫാ. ഫിലിപ്പോസ് ഫിലിപ്പ് തേവര്‍കാട്ടില്‍ നിര്‍വഹിച്ചു. അശരണരുടെ ഉന്നമനത്തിനുവേണ്ടിയാകട്ടെ ഈവര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ എന്ന മഹത്തായ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നടത്തിയ ആഘോഷങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി ആളുകള്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

നിരവധി വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി സി.എം.എന്‍.എയും, ഡി.ടി.എം.എസും സംയുക്തമായി ജനുവരി 13-നു ഹാര്‍ട്ട്‌ലാന്റ് ബ്ലഡ് ഡോണര്‍ ക്ലിനിക്ക് – മിസ്സിസാഗാ, ഹില്‍ക്രസ്റ്റ് ബ്ലഡ് ഡോണര്‍ ക്ലിനിക്ക്- റിച്ച്‌മോണ്ട് ഹില്‍ എന്നിവിടങ്ങളില്‍ വച്ചു സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണര്‍ ക്ലിനിക്കിലേക്ക് നിരവധി ആളുകള്‍ ഇതിനകം തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഓരോ വര്‍ഷവും രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതില്‍ സംഘടനാ ഭാരവാഹികള്‍ സന്തുഷ്ടരാണ്.

പുതുതായി എത്തിച്ചേരുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ തരപ്പെടുത്തുക, ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ ലഭ്യമാക്കുന്ന വിവിധതരം സഹായങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുക, സ്ത്രീ സമത്വത്തിനും എംപവര്‍മെന്റിനും വേണ്ടി നിലകൊള്ളുക, പുതിയ ഇമിഗ്രന്റ്‌സിന് കനേഡിയന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് നല്‍കുന്ന അവകാശങ്ങളേയും, കടമകളേയുംപറ്റി ബോധവാന്മാരാക്കുക, കനേഡിയന്‍ കള്‍ച്ചറല്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് അസിമിലേഷനുവേണ്ട ഘടകങ്ങളുമായി കോര്‍ത്തിണക്കുക, ഓര്‍ഗന്‍ ഡോണര്‍ ആന്‍ഡ് ബ്ലഡ് ഡോണര്‍ സംവിധാനങ്ങളുടെ ആവശ്യകതയും പ്രയോജനവും തുടങ്ങിയവയെപ്പറ്റി ബോധവാന്മാരാക്കുക എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മലയാള കലകളേയും, സംഗീതത്തേയും കോര്‍ത്തിണക്കി കലാവിരുന്നൊരുക്കുക തുടങ്ങിയവയും ഡി.ടി.എം.എസ് ലക്ഷ്യമിടുന്നു.

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ നടത്തിവരുന്ന ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ് എന്ന പരിപാടി വഴി നിരവധി നഴ്‌സുമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റി ഇന്‍ക് ബ്രോക്കറേജുമായി സഹകരിച്ച് ഫസ്റ്റ് ഹോം ബയേഴ്‌സിനുവേണ്ടി “ഏണ്‍ ഫിഫ്റ്റി പേര്‍സന്റ് ഓഫ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് കമ്മീഷന്‍ ടു ഫര്‍ണിഷ് യുവര്‍ ന്യൂ ഹോം’ എന്ന പരിപാടിയുടെ പ്രയോജനം നഴ്‌സുമാരും സാധാരണ ജനങ്ങളും പ്രയോജനപ്പെടുത്തുന്നു.

Picture2

സി.എം.എന്‍.എയുടേയും ഡി.ടി.എം.എസിന്റേയും സംയുക്ത സംരംഭമായ “നിങ്ങള്‍ക്കും ആകാം ഒരു മനുഷ്യസ്‌നേഹി’ യിലൂടെ കാനഡയിലെ പ്രമുഖ വ്യക്തികളില്‍ നിന്നും ബിസനസ് സ്ഥാപനങ്ങളില്‍ നിന്നും കേരളത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും അന്നം നല്‍കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുന്നതിനും സംഭാവനകള്‍ സ്വീകരിക്കുന്നതിനും വിതരണം നടത്തുന്നതിനും തീരുമാനിച്ചു.

പുതിയ സംരംഭത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ടൊറന്റോയിലെ പ്രമുഖ മലയാളി വ്യാപാര സ്ഥാപനമായ റോയല്‍ കേരളാ ഫുഡ്‌സിനുവേണ്ടി പ്രൊപ്രൈറ്റര്‍ സജി മംഗലത്തില്‍ നിന്നും ചാരിറ്റി എന്‍വലപ് സി.എം.എന്‍.എ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഷിജി ബേബി സ്വീകരിച്ചു.

Picture3

ആഘോഷങ്ങള്‍ക്ക് സി.എം.എന്‍.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഡി.ടി.എം.എസ് പ്രസിഡന്റ് ജിജി ജേക്കബ് സ്വാഗതം അരുളി. സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറി ഫിബി ജേക്കബ് നന്ദി അറിയിച്ചു. ജെറാള്‍ഡി ജയിംസ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. പുതുതായി രൂപീകരിച്ച ഡൗണ്‍ ടൗണ്‍ ടൊറന്റോ ബ്ലഡ് ഡോണര്‍ ക്ലബില്‍ നിരവധി ആളുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ബ്ലഡ് ഡോണര്‍ ക്ലബ് കോര്‍ഡിനേറ്റേഴ്‌സായി മേരി ജോസ് ഇല്ലിക്കലും ബിനു കോശിയും സേവനം അനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.