ഡാളസ് സൗഹൃദ വേദിയുടെ ആറാമത് വാര്‍ഷികത്തോട് അനുബന്ധിച്ചു ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 1-ന്

എബി മക്കപ്പുഴ

ഡാളസ് സൗഹൃദ വേദിയുടെ ആറാമത് വാര്‍ഷികത്തോട് അനുബന്ധിച്ചു ഡാളസിലെ പ്രവാസി മലയാളികള്‍ക്ക് വേണ്ടി ക്രിസ്തുമസ്,ന്യൂ ഇയര്‍ ആഘോഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 5:30 നു കാരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ചര്ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.

പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ചെയ്യും.

വര്‍ണപ്പൊലിമയേറിയ ആഘോഷ വേളയില്‍ റവ.ഷൈജു പി ജോണ് ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്കും. ആനുകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി വേദ പുസ്തകം അപഗ്രഥിക്കുന്നതില്‍ അതിസമര്‍ഥനായ റവ,ഷൈജു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്ച്ച് വികാരിയാണ്.

തുടന്ന് നടക്കുന്ന സമ്മേളനത്തില്‍ റിഥം ഓഫ് ഡാലസിന്റെ കാണികളെ അതിശയിപ്പിക്കുന്ന ഏറ്റവും പുതുമയേറിയ ഡാന്‍സുകളും, പ്രവാസികളുടെ ഇടയില്‍ സംഗീത റാണികളായി ശോഭിക്കുന്ന മിസ്. ഐറിര്‍ കലൂര്‍, റൂബി തോമസ് എന്നിവരുടെ സംഗീത പ്രകടനവും, ഷൈനി ഫിലിപ് നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ദൃശ്യ സുന്ദരമായ മാര്‍ഗംകളി, വിവിധ സിനിമകളില്‍ വേഷം കെട്ടിയിട്ടുള്ള ശ്രി. തോമസ് കൊട്ടയാടിയുടെ മോണോ ആക്ട് തുടങ്ങിയ കലാപരിപാടികള്‍ കൊണ്ട് ആഘോഷ പരിപാടികള്‍ക്ക് മറ്റു കൂട്ടും പ്രോഗ്രാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *