വിരമിക്കാന്‍ സമയമായെന്നു സോണിയാഗാന്ധി; വഴിമാറിക്കൊടുത്തതെന്നു പാര്‍ട്ടി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍നിന്നും വിരമിക്കാന്‍ സമയമായെന്ന സോണിയാഗാന്ധിയുടെ പ്രസ്താവന തിരുത്തി പാര്‍ട്ടി. രാഷ്ട്രീയത്തില്‍നിന്ന് സോണിയ വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് വഴിമാറിക്കൊടുക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും മാര്‍ഗനിര്‍ദേശങ്ങളുമായി പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്താല്‍ പിന്നെന്തു ചെയ്യാനാണു തീരുമാനമെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടാണ് ‘പിന്നെ വിരമിക്കലാണ് എന്റെ കര്‍ത്തവ്യം’ എന്നു സോണിയ മറുപടി പറഞ്ഞത്.

പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും സോണിയ പറഞ്ഞു.ശനിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *