നോബിള്‍ അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

വര്‍ഗീസ് പ്ലാമൂട്ടില്‍

കാനഡയിലെ മാധ്യമ പ്രവര്‍ത്തകന്‍ നോബിള്‍ അഗസ്റ്റിന്‍റെ പിതാവ് എ പി അഗസ്റ്റിന്‍ ആലിലകുഴിയില്‍ (80) നിര്യാതനായി. മുള്ളരിങ്ങാട്ടെ മുന്‍കാല സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

മകന്‍ നോബിളിന്റെ ചങ്ങനാശേരിയിലെ ഭവനത്തില്‍ ബുധനാഴ്ച രാത്രിയില്‍ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത് . സംസ്കാരം ഡിസംബര്‍ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍.

ഭാര്യ മേരി (ചിലവ് പാറേക്കുന്നേല്‍ കുടുംബാംഗം), മക്കള്‍: ബേബി (പോത്താനിക്കാട്), ജാന്‍സി (ചെറുതോട്ടിങ്കര), ജെയ്‌സി (യു കെ), ടെസ്സി (മുള്ളരിങ്ങാട്), നോബിള്‍ (കാനഡ). മരുമക്കള്‍: റാണി ബേബി ( പോത്താനിക്കാട്), ലാലു മാത്യു മുണ്ടക്കല്‍ ( ചെറുതോട്ടിങ്കര ), ഡെന്നി പോള്‍ വാട്ടപ്പിള്ളില്‍ (മുള്ളരിങ്ങാട്), ആഷാ നോബിള്‍ (കാനഡ). പേരക്കുട്ടികള്‍: ഷിന്റോ ബേബി, ഷിനോ ജേസണ്‍ , ലാജക്‌സ് ലാലു, ലാന്‍സ് ലാലു , ഡിയോണ്‍സ് ഡെന്നി , ഡിജെന്‍സ് ഡെന്നി , ലെന നോബിള്‍, ലെവിന്‍ നോബിള്‍, ലോവെല്‍ നോബിള്‍.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.