ജി​ഷ വ​ധ​ക്കേ​സ്; പ്ര​തി​ക്കു തൂക്കുകയര്‍

കൊ​ച്ചി: പെരുമ്പാവൂരിലെ ജിഷവധക്കേസ് പ്രതി അ​മീ​റു​ൾ ഇ​സ്ലാ​മി​നു വ​ധ​ശി​ക്ഷ. ഏ​റെ കോ​ളി​ള​ട​ക്കം സൃ​ഷ്ടി​ച്ച​കേ​സി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു രാ​വി​ലെ​യാ​ണു ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്.
പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അ​തേ​പ്പ​ടി സ്വീ​ക​രി​ച്ചാ​ണു കോ​ട​തി പ്ര​തി​ക്കു ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ന​ട​ന്ന വാ​ദ​ത്തി​ൽ, പ്ര​തി കൊ​ല​യും അ​തി​ക്രൂ​ര പീ​ഡ​ന​വും ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും  കു​ത്തേ​റ്റ​തി​ന്‍റെ 33 പാ​ടു​ക​ൾ ജി​ഷ​യു​ടെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി ഒ​രു​വി​ധ സ​ഹ​താ​പ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.
പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളാ​ണു കോ​ട​തി​യി​ൽ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

പ്ര​തി​ക്കു വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ കേ​സാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും വി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​യു​ടെ പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്. എ​ന്നാ​ൽ, ഇ​തു കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തി​ല്ല.
ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം), 376 (ബ​ലാ​ത്സം​ഗം) , 376 (എ) (​ബ​ലാ​ത്സം​ഗ​ത്തി​നി​ടെ മ​ര​ണം), 342 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക), 449 (വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക) എ​ന്നീ കു​റ്റ​ങ്ങ​ളാ​ണു പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ 302- ാം വ​കു​പ്പു​പ്ര​കാ​ര​മു​ള്ള കേ​സി​ലാ​ണ് വ​ധ​ശി​ക്ഷ. 376 ാം വ​കു​പ്പു പ്ര​കാ​ര​മു​ള്ള കേ​സി​ൽ 10 വ​ർ​ഷം ത​ട​വും 25,000  രൂ​പ പി​ഴ​യും വി​ധി​ച്ച​പ്പോ​ൾ 376 (എ) ​പ്ര​കാ​ര​മു​ള്ള കേ​സി​നു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും 25,000 രൂ​പ പി​ഴ​യു​മാ​ണു വി​ധി​ച്ച​ത്.
449 ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സി​നു ഏ​ഴ്  വ​ർ​ഷം ത​ട​വു ശി​ക്ഷ​യാ​ണു  കോ​ട​തി വി​ധി​ച്ച​ത്.
ശി​ക്ഷാ​വി​ധി കേ​ൾ​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ജി​ഷ​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി​യും കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​ട​തി ഇ​ന്ന​ലെ പ്രോ​സി​ക്യൂ​ഷ​ൻ​റെ​യും പ്ര​തി​ഭാ​ഗ​ത്തി​ൻ​റെ​യും വാ​ദം കേ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണു ശി​ക്ഷ വി​ധി​ക്കു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​വ​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളാ​ണു കോ​ട​തി​യി​ൽ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.
2016 ഏ​പ്രി​ൽ 28നു ​വൈ​കു​ന്നേ​രം 5.30നും ​ആ​റി​നു​മി​ട​യി​ൽ പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി വ​ട്ടോ​ളി​പ്പ​ടി​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ജി​ഷ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. കൊ​ല ന​ട​ന്നു 49-ാം ദി​വ​സ​മാ​ണു പെ​രു​ന്പാ​വൂ​രി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പ്ര​തി അ​മീ​റു​ൾ ഇ​സ്ലാ​മി​നെ കാ​ഞ്ചീ​പു​ര​ത്തു​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് 93 ാം ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം അ​ന്തി​മ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.