മലയാളം, ഹിന്ദി , ഇംഗ്ലീഷ് ക്രിസ്തുമസ് ആരാധന എപ്പിസ്‌കോപ്പല്‍ സഭയില്‍

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എപ്പിസ്‌കോപ്പല്‍ ഇന്ത്യന്‍ ഇടവകയും ഓള്‍ സെയ്ന്റ്‌സ് ഇടവകയും സംയുക്തമായി ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ക്രിസ്തുമസ് ആരാധന ഒരുക്കുന്നു. പരമ്പരാഗത ക്രിസ്തുമസ് ഗാനങ്ങളും തിരുപ്പിറവിയുടെ സന്ദേശവും വിവിധ ഭാഷകളില്‍ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുമസ് ആരാധന ഡിസംബര്‍ 24 നു രാത്രി 10;30 നു 605 ഡള്ളസ് അവന്യൂവിലുള്ള ഓള്‍ സൈന്റ്‌സ് എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ (605 Dulles Ave, Stafford, TX 77477) വച്ച് നടത്തപ്പെടും.

ഹൂസ്റ്റണിലുള്ള എല്ലാ ഇന്ത്യന്‍ വംശജര്‍ക്കും അമൂല്യമായ അനുഭവം നല്‍കുവാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു എന്ന് റവ.ഡോ.റോയ് വര്ഗീസ് അറിയിച്ചു.

അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭയിലെ ടെക്‌സാസ് ഭദ്രാസനത്തിന്റെ കീ ഴിലുള്ള പ്രഥമ ഇന്ത്യന്‍ ഇടവകയാണ് ഗുഡ് ഷെപ്പേര്‍ഡ് ഇന്ത്യന്‍ ഇടവക. ഇന്ത്യയില്‍ സി.എസ്.ഐ, സി. എന്‍.ഐ സഭകളുടെ സഹോദരീ സഭയും മാര്‍ത്തോമാ സഭയുയുമായും എപ്പിസ്‌കോപ്പല്‍ പാരമ്പര്യമുള്ള മറ്റു ചില സഭകളുമായും ഐക്യ കൂട്ടായ്മയും സഹകരണവും ഉള്ള സഭയാണ് അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ.

ബഹു ഭാഷകളില്‍ ക്രിസ്തുമസ് ആരാധനയും സന്ദേശവും നല്‍കുവാന്‍ കൈകോര്‍ത്തു വ്യത്യസ്ഥത പുലര്‍ത്തുന്ന ഇരു ഇടവകകളും ടെക്‌സാസ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകകളാണ്.

ഗുഡ് ഷെപ്പേര്‍ഡ് എപ്പിസ്‌കോപ്പല്‍ ഇടവകയുടെ ആരാധന ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും എല്ലാ ഞായറാഴ്ചയും രാവിലെ 8:30 നു റവ. ഡോ.റോയ് വര്ഗീസിന്റെ നേതൃത്വത്തിലും രാവിലെ 10:30 നു റവ. ഫാ. സ്റ്റീഫന്‍ വെയ്‌ലി യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും നടത്തപെടുന്നു. ഇന്ത്യയില്‍ സി.എസ്.ഐ, സി. എന്‍.ഐ സഭകളുടെ ആരാധന ക്രമം ആംഗ്ലിക്കന്‍ സഭയുടെ ആരാധന ക്രമത്തിന്റെ മലയാള തര്‍ജ്ജിമയും എപ്പിസ്‌കോപ്പല്‍ സഭയുടെ ആരാധന ക്രമത്തിന് പൂര്‍ണ സാമ്യവുമാണ്.

ഹൂസ്റ്റണ്‍ നഗരത്തിന്റെ എല്ലാ ദിക്കില്‍നിന്നും അനായാസം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഓള്‍ സെയിന്റ്‌സ് ഇടവക സാമൂഹ്യ സേവനത്തിലും സാംസ്കാരിക വൈവിധ്യ തലങ്ങളിലും വിലപ്പെട്ട സംഭാവനകള്‍ ചെയ്ത് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.