“അദൃശ്യന്‍’ പ്രവാസി യുവാക്കളുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

ജോയിച്ചന്‍ പുതുക്കുളം

“അദൃശ്യന്‍’: ലോക സിനിമയുടെ തട്ടകമായ ഹോളിവുഡില്‍ നിന്നും സിനിമ സ്വപനം കാണുന്ന ഏതാനും പ്രവാസി യുവാക്കളുടെ പരിശ്രമം അതിന്റെ പരിസമാപ്തിയിലേക്ക്. സമകാലീന ഹ്രസ്വ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ഒരു സിനിമ ത്രെഡ് ഷോര്‍ട് മൂവി സമയത്തില്‍ ഒതുക്കിയിരിക്കുന്നു.

നാൽപ്പതു മിനിറ്റില്‍ ഒരിക്കലെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ആദ്യവസാനം വരെ ട്വിസ്റ്റുകളും സസ്‌പെന്‍സും നിലനിര്‍ത്തിയിരിക്കുന്ന ഈ ചിത്രം ഡയറക്റ്റ് ചെയ്തിരിക്കുന്നത് ഷാജന്‍ മാടശ്ശേരി ആണ്. ഫ്രണ്ട് റോ ക്രീയേറ്റീവിന്റെ ബാനറില്‍ ഇവരുടെ മൂന്നാമത്തെ മൂവി ആണിത്. കുടുംബ ജീവിതത്തില്‍ ഭാര്യ–ഭര്‍ത്തൃ ബന്ധത്തിന്റെ പ്രാധ്യാനം ഊന്നിപ്പറയുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയുടെ ചീഞ്ഞു നാറിയ നിഗൂഢതകളെ തുറന്നു കാട്ടുന്നു.

ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവരുടെ സ്വസ്ഥതയെ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഒരു “അദൃശ്യന്റെ’ ഇടപെടലും അതിനെതിരെ അവരുടെ ഭര്‍ത്താവിന്റെ പടപുറപ്പാടുമാണ് ചിത്രം പറയുന്നത് . മനോഹരമായ ഒരു ഗാനവും ബാക്ക്ഗ്രൗണ്ട് മ്യൂസിക് , ഫോട്ടോഗ്രാഫി എന്നിവയും ഈ ചിത്രത്തെ മികച്ചതാക്കുന്നു. ലൊസാഞ്ചല്‍സ് മലയാളികള്‍ക്ക് മാത്രമല്ല പ്രവാസി മലയാളികള്‍ക്കും തന്നെ അഭിമാനിക്കാനുള്ള വകയാണ് ഇതിലൂടെ ഫ്രണ്ട് റോ ക്രീയേറ്റീവ് മുന്നോട്ട് വയ്ക്കുന്നത്, ഒത്തു പിടിച്ചാല്‍ മനോഹരമായ ചിത്രങ്ങള്‍ ലോകത്തിന്റെ ഏതു മൂലയ്ക്കും ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് ഫ്രണ്ട് റോ ക്രീയേറ്റീവ് തെളിയിച്ചിരിക്കുന്നു.

കഥാ സംവിധാനം ഷാജന്‍ മാടശ്ശേരി, മ്യൂസിക് സൈജു താണ്ടിഎക്കല്‍, ക്യാമറ ബിന്‍സണ്‍ ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.