ഷിക്കാഗോ മലയാളി അസോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ

ഷിക്കാഗോ: 2018  ഓഗസ്റ്റിൽ നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മെമ്പർഷിപ് ക്യാമ്പയിൻ നടത്തുവാൻ ഷിക്കാഗോ മലയാളി അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. ഡിസംബർ 15  മുതൽ ജനുവരി 15  വരെയാണ്  മെമ്പർഷിപ് ക്യാമ്പയിൻ. സംഘടനയുടെ ഭരണ ഘടന അനുസരിച്ചു 2018  ജനുവരി 31  മുംമ്പ് അംഗങ്ങൾ ആകുന്നവർക്കു 2018  ഓഗസ്റ്റ് മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്നതാണെങ്കിലും അംഗത്വത്തിനുള്ള ഓരോ അപേക്ഷയും ഡയറക്ടർ ബോർഡ് വിശദമായി പരിശോധിച്ചു അംഗീകരിക്കുന്ന തീയതി മുതലായിരിക്കും ഒരാൾക്ക് സംഘടനയിൽ അംഗമാകുവാൻ സാധിക്കുന്നത്. അതിനാലാണ് ഈ മെമ്പർഷിപ് ക്യാമ്പയിൻ ജനുവരി15 വരെ നടത്തുന്നത്

അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയും  ഡയറക്ടർ ബോർഡ് അംഗങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ് . http://chicagomalayaleeassociation.org/life-membership-online-registration/

അംഗത്തിൽ നിന്നും ലഭിക്കുന്ന 50  ഡോളർ ലൈഫ് മെമ്പർഷിപ് ഫീ സംഘടനയുടെ ബിൽഡിങ് ഫണ്ടിലേക്കായിരിക്കും വരവ് വെക്കുന്നത്.

ഗ്രാൻഡ്  കാന്യോൻ  യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ കോഴ്സ്കൾക്കും  ബിരുദാനന്തര കോഴ്സ്കൾക്കും ഘടന അംഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ   ഡിസ്‌കൗണ്ട് ലഭിക്കും. സി പി ആർ ക്ലാസ്, ഓൺലൈൻ യെല്ലോ പേജസ്, സഹായഹസ്തം, ഫുഡ് ഡ്രൈവ് തുടങ്ങിയ ജീവകാരുണ്യ പ്രവർത്തങ്ങൾ കൂടാതെ ജനോപകാര പ്രദമായ പല പരിപാടികളും നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയുടെ സീനിയർസ് ഫോറവും വിമൻസ് ഫോറവും ശക്തമായി പ്രവർത്തിക്കുന്നു.

സംഘടനാ ആസ്ഥാനത്തു ഷിക്കാഗോയിൽ ആദ്യമായി ഒരു മലയാളം വായനശാല വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി അവസാനം മുതൽ പ്രവർത്തനം ആരംഭിക്കും . മാർച്ച് മാസത്തിൽ നടത്തുന്ന വിപുലമായ വനിതാ ദിനത്തോട് അനുബന്ധിച്ചു ഈ സംഘടനയിൽ അംഗങ്ങൾ ആയ 25 വർഷമെങ്കിലും സേവനം ചെയ്ത നഴ്സുമാരെ ആദരിക്കുന്നതായിരിക്കും. സംഘടനാ അംഗങ്ങളുടെ കുട്ടികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സ്കോളർഷിപ് നൽകാറുമുണ്ട് .

മതത്തിന്റെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഏതു മലയാളിക്കും ചേർന്ന് പ്രവർത്തിക്കുവാൻ അവസരം നൽകുന്ന ഈ മലയാളി കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുവാൻ നല്ലവരായ മലയാളികൾ കടന്നുവരണമെന്നു പ്രസിഡന്റ് രഞ്ജൻ എബ്രഹാം അഭ്യർഥിച്ചു.  അംഗത്വ ഫോറം പൂരിപ്പിച്ചു  ( ഓൺലൈൻ ആയോ നേരിട്ടോ) അംഗത്വ ഫീസ് സഹിതം ബോർഡ് അംഗങ്ങളെ ഏൽപിക്കുകയോ, ജിമ്മി കണിയാലി, സെക്രട്ടറി, 719 W St Johns Pl, Addison, IL 60101 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുകയോ ചെയ്യാം.

ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഫോൺ നമ്പറുകൾ: രഞ്ജൻ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680) , ഫിലിപ്പ് പുത്തൻപുരയിൽ ( 773 405 5954) ,ജോൺസൻ കണ്ണൂക്കാടൻ (847 477 0564),  ജിതേഷ് ചുങ്കത്ത്‌ ( 224 522 9157) , ഷാബു മാത്യു (630 649 4103 ) , അച്ചൻ കുഞ്ഞു മാത്യു (847 912 2578 ), ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ (847 373 8756), ജേക്കബ് മാത്യു പുറയംപള്ളിൽ (847 530 0108) , ജോസ് സൈമൺ മുണ്ടപ്ലാക്കിൽ (630 607 2208 ) , ജോഷി മാത്യു പുത്തൂരാൻ  (630 544 7780 ) , ജോഷി വള്ളിക്കളം (847 720 4873 ) , മനു നൈനാൻ ( 847 532 9384) , മത്തിയാസ് പുല്ലാപ്പള്ളിൽ (847 644 6305 ) , ഷിബു ജോസഫ് മുളയാനിക്കുന്നേൽ  ( 630 849 1253), സിബിൾ ഫിലിപ്പ് (630 697 2241 ), സ്റ്റാൻലി കളരിക്കമുറി (847 877 3316), സണ്ണി മൂക്കെട്ട്  (847 401 2742 ) , സഖറിയ ചേലക്കൽ (630 605 1172 ) , ടോമി മാത്യു അമ്പേനാട്ട്  ( 630 992 1500) , ബിജി സി മാണി (847 650 1398).

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.