രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ്; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം. ഐഎസിസി അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചു. എതിര്‍സ്ഥാനാര്‍ഥികളില്ലതിരുന്ന തെരഞ്ഞെടുപ്പില്‍ വൈകിട്ടോടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നുമായി 89 പത്രികകളാണു രാഹുലിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടു ലഭിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ചുമതല ഏറ്റെടുക്കും. എ.ഐ.സി.സി. ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങിലായിരിക്കും ചുമതലക്കൈമാറ്റം.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും അന്ന് ചേരും. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *